പോലീസ് സംഘത്തിന് നേരെ ബോംബേറ്‌ : പോ​​ലീ​​സു​​കാ​​ര​​നും ബോം​​ബ് എ​​റി​​ഞ്ഞ അ​​ക്ര​​മി​​യും കൊ​​ല്ല​​പ്പെ​​ട്ടു

For full experience, Download our mobile application:
Get it on Google Play

തൂ​​ത്തു​​ക്കു​​ടി : ത​​മി​​ഴ്നാ​​ട്ടി​​ല്‍ നാ​​ട​​ന്‍ ബോം​​ബേ​​റി​​ല്‍ പോ​​ലീ​​സു​​കാ​​ര​​നും ബോം​​ബ് എ​​റി​​ഞ്ഞ അ​​ക്ര​​മി​​യും കൊ​​ല്ല​​പ്പെ​​ട്ടു. കോ​​ണ്‍​​സ്റ്റ​​ബി​​ള്‍ സു​​ബ്ര​​ഹ്മ​​ണ്യ​​ന്‍ സം​​ഭ​​വ​​സ്ഥ​​ല​​ത്തും ബോം​​ബെ​​റി​​ഞ്ഞ ദു​​രൈ മു​​ത്തു ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യ്ക്കി​​ടെയുമാണ് മ​​രി​​ച്ചത്. തൂ​​ത്തു​​ക്കു​​ടി ജി​​ല്ല​​യി​​ലെ മ​​ണ​​ക്ക​​ര​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. പി​​ടി​​കൂ​​ടാ​​ന്‍ പോ​​ലീ​​സെ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ദു​​രൈ മു​​ത്തു ബോം​​ബെ​​റി​​ഞ്ഞ​​ത്.

നിരവധി കൊലക്കേസില്‍ പ്രതിയായ ദുരൈ മുത്തു (30) എന്നയാളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിലെ അംഗമായിരുന്നു സുബ്രമണ്യം. ഗ്രാമത്തിന് കുറച്ച്‌ അകലെയായുള്ള ഒരു പ്രദേശത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പോലീസ് സംഘം സ്ഥലത്തെത്തിയത്.

ഇതിനിടെ ഇയാള്‍ ബോംബെറിയുകയായിരുന്നു. സുബ്രമണ്യന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മുത്തുവിന്‍റെ പക്കല്‍ ദേശനിര്‍മ്മിത ബോംബുകളുടെ ശേഖരം തന്നെയുണ്ടെന്നും ഇതുപയോഗിച്ച്‌ എതിരാളികളെ വകവരുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമുള്ള വിവരം പോലീസുകാര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു.

ഇതനുസരിച്ചായിരുന്നു നീക്കങ്ങളും മുത്തുവിനെയും സഹായികളെയും പിടികൂടുന്നതിനായെത്തിയപ്പോള്‍ പോലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ ശേഷം അവര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാര്‍ പ്രത്യാക്രമണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. സുബ്രമണ്യന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. രണ്ട് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

തൂത്തുക്കുടി എസ് പി എസ്.ജയകുമാര്‍ സംഭവ സ്ഥലത്തെത്തിയ അന്വേഷണം നടത്തിയിരുന്നു. മേഖലയില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുനെല്‍വേലി പേട്ടയില്‍ നടന്ന ഒരു കൊലപാതകത്തിലും തൂത്തുക്കുടി ശ്രീവൈകുണ്ഠത്ത് നടന്ന ഇരട്ടക്കൊലക്കേസിലും പ്രതിയാണ് മുത്തുദുരൈ എന്നാണ് എസ് പി അറിയിച്ചത്. ‘ആദ്യത്തെ ബോംബേറില്‍ നിന്ന് കോണ്‍സ്റ്റബിള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാമത് വീണ്ടും ബോംബേറ് ഉണ്ടായി. ഇത്തവണ ഇയാളുടെ തലയിലേക്കാണ് ഇത് പതിച്ചത്. ‘എസ് പി പറഞ്ഞു. സുബ്രമണ്യന്‍റെ തല ചിതറിപ്പോയെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

അതേസമയം ബോംബെറിനിടെ ഗുരുതരമായി പരിക്കേറ്റ കുറ്റവാളി മുത്തുവിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.‌ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ സുബ്രമണ്യന്‍റെ മൃതദേഹം പാളയംകോട്ടൈ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സുബ്രമണ്യന് ഭാര്യയും ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട്. പോലീസുകാരന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....