ഫാര്‍മസിസ്റ്റിന് കോവിഡ് : ബെള്ളൂര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ ഫാര്‍മസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിങ്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഫാര്‍മസിസ്റ്റിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.

ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനക്കിടെ ഇദ്ദേഹത്തിന്റെ സ്രവവും ശേഖരിക്കുകയായിരുന്നു. പരിശോധനാഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയാണ് ആശുപത്രി താത്ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഫാര്‍മസിസ്റ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ ആന്റിജന്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ ആശുപത്രി തുറക്കുകയുള്ളൂ. അടുത്ത ദിവസങ്ങളില്‍ ആശുപത്രി സന്ദര്‍ശിച്ചവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...