പത്തിരിപ്പാല : പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാൻഡിൽ. പട്ടഞ്ചേരി സ്വദേശി അഭിനവ് കൃഷ്ണ (20) യെയാണ് മങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അറസ്റ്റ്.
ഫോണിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് കഴിഞ്ഞ ഒരു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മങ്കര പോലീസ് പറഞ്ഞു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.