തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെയുവതിയുടെമൃതദേഹത്തിന്റെയുംമൃതദേഹംകിടന്നസ്ഥലത്തിന്റെയുംഫോട്ടോകളില്‍ഒന്ന്കാണാതായി. ഫോട്ടോകണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് ജഡ്‌ജി. നിമിഷങ്ങള്‍ക്കകം മറ്റൊരു കേസിന്റെ ഫയലില്‍ നിന്ന് ഫോട്ടോ കണ്ടെത്തി.
2018 മാര്‍ച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശവാസികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികള്‍.അതേസമയം, കേസിലെ ഏഴാം സാക്ഷി ഉമ്മര്‍ ഖാന്‍ കൂറുമാറി.