ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഡൽഹി ; വിവിധയിടങ്ങളില്‍ കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഡൽഹി. പെരുന്നാള്‍ അടുത്തതോടെ കച്ചവടങ്ങളും പൊടി പൊടിക്കുകയാണ്. ഡൽഹി ജമാ മസ്ജിദില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിനായി ഒത്തു ചേരും. ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആത്മ സംസ്‌കരണത്തിന്റെ ദിനരാത്രങ്ങള്‍ കഴിയുന്നതോടെ ഒരു മാസക്കാലത്തെ വൃതാനുഷ്ഠാനത്തിന് ശേഷമുള്ള ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഡൽഹിയും ഒരുങ്ങി. ഡൽഹിയിലെ പ്രധാന മാര്‍ക്കറ്റുകളെല്ലാം ഇതിനോടകം സജീവമാണ്.

പുത്തനുടുപ്പും മധുര പലഹാരങ്ങളും വാങ്ങാനുള്ള ഓട്ടപ്പാച്ചിലിലാണ് വിശ്വാസി സമൂഹം. പല നിറങ്ങളിലുള്ള ജുബ്ബയും പൈജാമയുമാണ് പെരുന്നാളിനായി ഡൽഹിയിലെ വിശ്വാസികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന വേഷം. പല നിറങ്ങളില്‍ തുന്നിചേര്‍ത്ത തലപ്പാവുകള്‍, വിവിധ മധുര പലഹാരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടും. സുഗന്ധം പരത്താന്‍ വിവിധ അത്തറുകളും മാര്‍ക്കറ്റ് കയ്യടക്കിയിട്ടുണ്ട്. പെരുന്നാള്‍ വിപണിയും സജീവമാണെന്നു കച്ചവടക്കാരും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...