ടൊവിനോയ്ക്ക് ഒപ്പമുള്ള ഫോട്ടോ ; വിശദീകരണവുമായി വി. എസ്. സുനില്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വി. എസ് സുനില്‍ കുമാര്‍ പറഞ്ഞത്. ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് എടുത്തതാണ് , ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു , അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചു – വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊണ്ടുപിടിച്ച പ്രചാരണപരിപാടികളിലാണ് സ്ഥാനാര്‍ത്ഥികള്‍. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടക്കുന്ന വേളയില്‍ സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് വിവാദമാവുകയായിരുന്നു.

ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവെച്ചപ്പോള്‍ ടൊവിനോ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നുമാണ് സുനില്‍ കുമാര്‍ കുറിച്ചിരുന്നത്. എന്നാല്‍ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത് , അത് നിയമവിരുദ്ധമാണ് , താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷൻ (എസ്‍വിഇഇപി) അംബാസഡര്‍ ആണെന്നും ടൊവിനോ സമൂഹമാധ്യമത്തിലൂടെ തന്നെ പ്രതികരിച്ചു.
ഇതോടെ ഫോട്ടോ സുനില്‍ കുമാര്‍ പിൻവലിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവും നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...