സവര്‍ക്കറിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമര്‍ശം ; പ്രതികരണവുമായി രഞ്ജിത് സവര്‍ക്കര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ആര്‍എസ്എസ് നേതാവ് വി.ഡി സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി സവര്‍ക്കറുടെ ചെറുമകന്‍. തന്റെ ‘രാഷ്ട്രീയ നേട്ടത്തിനായി’ അദ്ദേഹത്തെ ആവര്‍ത്തിച്ച് അധിക്ഷേപിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് രഞ്ജിത് സവര്‍ക്കര്‍ ആരോപിച്ചു. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ 2019ല്‍ വിമര്‍ശനം ഉന്നയിച്ച ഉദ്ധവ് താക്കറെ ഇന്ന് അദ്ദേഹത്തിന്റെ സഖ്യത്തിലാണെന്നും രഞ്ജിത് സവര്‍ക്കര്‍ രൂക്ഷമായി വിമർശിച്ചു.

മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ തുടരുകയാണെന്നും ഇത്തരം പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയില്‍ ഇതിനകം കണ്ടുകഴിഞ്ഞെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ മനോഭാവം ഇതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...