താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയാണ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പുതിയ യൂണിറ്റ് സ്ഥാപിച്ചത്. യോഗത്തില്‍ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തില്‍ ബുധനാഴ്ച മാത്രമാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. പാലിയേറ്റിവ് രോഗികള്‍ക്ക് സൗജന്യവും, ബിപിഎല്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് 75രൂപയും, സാധാരണ നിരക്ക് 125 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഉദ്ഘാടനത്തില്‍ കോന്നി താലൂക്ക് ആശുപത്രി ആര്‍ എം ഒ ഗിരീഷ്, ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഫൈസല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ തുളസീമണിയമ്മ, പഞ്ചായത്ത് അംഗം സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫിസിയോ തെറാപ്പിസ്റ്റ് അല്‍ഫിയയും, പാലിയേറ്റീവ് കെയര്‍ അംഗങ്ങളും ചേര്‍ന്ന് യൂണിറ്റിനെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീരൊഴുക്ക് ശക്തം , നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി

0
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും 20 സെൻ്റീമീറ്റർ വീതം...

പൂഞ്ഞാർ തെക്കേക്കരയിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കും

0
കോട്ടയം: കനത്ത മഴയിൽ വൻ തോതിൽ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ...

പമ്പയും കക്കാട്ടാറും കരകവിഞ്ഞു : റാന്നി പ്രളയഭീതിയിൽ

0
റാന്നി : മലയോര മേഖലയിലെ കനത്ത മഴയെത്തുടർന്ന് പമ്പയാർ, കക്കാട്ടാർ, കല്ലാർ...

ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസഹായം ഉറപ്പാക്കും : മന്ത്രി പി സി വിഷ്ണുനാഥ്

0
പത്തനംതിട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം,...