കോവിഡ് പ്രതിരോധത്തിന് ജീവനക്കാരെ ആവശ്യമുണ്ട്
കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കും റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലേക്കും 2021 ഡിസംബര്‍ 31 വരെ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
മെഡിക്കല്‍ ഓഫീസര്‍ (1 ഒഴിവ്): യോഗ്യത: എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്ട്രേഷന്‍ : ഇന്റര്‍വ്യു നവംബര്‍ 22ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ.
റിസര്‍ച്ച് ഓഫീസര്‍ (2 ഒഴിവ്): യോഗ്യത: എംഎസ്സി മൊളെക്കുലാര്‍ ബയോളജി /എംഎസ്സി വൈറോളജി /എംഎസ്സി മെഡിക്കല്‍ മൈക്രോബയോളജി /എംഎസ്സി എംഎല്‍ടി മൈക്രോബയോളജി. കൂടാതെ ഒരു വര്‍ഷത്തില്‍ കുറയാത്ത മൊളെക്കുലാര്‍ ഡയഗ്‌നോസ്റ്റിക് ലാബ് പ്രവൃത്തി പരിചയം. ഇന്റര്‍വ്യു നവംബര്‍ 22ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.
എപ്പിഡമോളജിസ്റ്റ്(2 ഒഴിവ്): യോഗ്യത: മെഡിക്കല്‍ ഗ്രാജ്യുവേറ്റ് വിത്ത് പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിഗ്രി /ഡിപ്ലോമ ഇന്‍ പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ /പബ്ലിക്ക് ഹെല്‍ത്ത് അല്ലെങ്കില്‍ എപ്പിഡമോളജി (എം.ഡി., എം.പി.എച്ച്., ഡി.പി.എച്ച്., എം.എ.ഇ.) അല്ലെങ്കില്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റും, പൊതുജനാരോഗ്യത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കില്‍ എം.എസ്.സി.ഇന്‍ ലൈഫ് സയന്‍സും, രണ്ട് വര്‍ഷ എം.പി.എച്ച് അല്ലെങ്കില്‍ എം.എസ്.സി.(എപ്പിഡമോളജി) യും, പൊതുജനാരോഗ്യത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഇന്റര്‍വ്യു നവംബര്‍ 22ന് രാവിലെ 10 മുതല്‍ ഒന്ന് വരെ.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (1 ഒഴിവ്): യോഗ്യത : രണ്ടുവര്‍ഷത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ. ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ ഒന്ന് വരെ.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (13 ഒഴിവ്):യോഗ്യത: ഏതെങ്കിലും ഡിഗ്രിക്ക് ഒപ്പം ഡിസിഎയും ഒരു വര്‍ഷത്തെ പരിചയവും. ഇന്റര്‍വ്യു നവംബര്‍ 19ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ.
ക്ലീനിങ് സ്റ്റാഫ്(2 ഒഴിവ്): യോഗ്യത : എഴാം ക്ലാസ് പാസ്. 40 വയസില്‍ താഴെ. ഇന്റര്‍വ്യു നവംബര്‍ 19ന് 10 മുതല്‍ 5 വരെ.
ലാബ് ടെക്നീഷ്യന്‍ (9 ഒഴിവ്): യോഗ്യത: പ്ലസ്ടു (സയന്‍സ്), കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ച ബി.എസ്.സി.-എം.എല്‍.ടി. അല്ലെങ്കില്‍ ഡി.എം.ഇ. അംഗീകരിച്ച ഡി.എം.എല്‍.ടി.യും, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും.ഇന്റര്‍വ്യു നവംബര്‍ 20ന് 10 മുതല്‍ 1 വരെ.
ലാബ് അസിസ്റ്റന്റ് (4 ഒഴിവ്):- യോഗ്യത: പ്ലസ് ടു,എംഎല്‍ടി. ഇന്റര്‍വ്യു നവംബര്‍ 20ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ.
താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതാത് ഇന്റര്‍വ്യൂ തീയതിയില്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കുടുതല്‍ വിവരങ്ങള്‍ക്ക് : 0468 – 2228220.
ശബരിമല തീര്‍ഥാടനം : പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്
ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി അനുബന്ധപ്പെട്ട ആശുപത്രികളില്‍ നിയമിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍ (9 എണ്ണം), സ്റ്റാഫ് നഴ്സ് (36 എണ്ണം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (10 എണ്ണം), അറ്റന്‍ഡര്‍ (20 എണ്ണം), ഫാര്‍മസിസ്റ്റ് (4 എണ്ണം) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ 31 വരെ പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്.
മെഡിക്കല്‍ ഓഫീസര്‍ :- യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനും: ഇന്റര്‍വ്യു നവംബര്‍ 22ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ.
സ്റ്റാഫ് നഴ്സ് :- യോഗ്യത: ജിഎന്‍എം /ബിഎസ്സി നഴ്സിങ് ആന്റ് കെഎന്‍സി രജിസ്ട്രേഷന്‍ : ഇന്റര്‍വ്യു നവംബര്‍ 22ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ :- യോഗ്യത: രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്. ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 1 വരെ.
അറ്റന്‍ഡര്‍ :- യോഗ്യത: എഴാം ക്ലാസ് പാസ്. 40 വയസില്‍ താഴെ. ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 5 വരെ.
ഫാര്‍മസിസ്റ്റ് :- ഡിഎംഇ രണ്ടു വര്‍ഷത്തെ ഡിഫാം സര്‍ട്ടിഫിക്കറ്റ്/പാരാമെഡിക്കല്‍ കൗണ്‍സില്‍ ആന്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ അംഗീകാമുള്ള തുല്യത കോഴ്സ്. ഇന്റര്‍വ്യു നവംബര്‍ 20 ന് രാവിലെ 10 മുതല്‍ 1 വരെ. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതാത് ഇന്റര്‍വ്യൂ തീയതിയില്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കുടുതല്‍ വിവരങ്ങള്‍ക്ക് : 0468 – 2228220
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ്, ടു ഡി, ത്രീ ഡി, ത്രീ ഡിഎസ് മാക്‌സ്, ഗ്രാഫിക് ഡിസൈന്‍, വെബ്ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0469 – 2785525, 8078140525.
മരങ്ങള്‍ ലേലം ചെയ്യുന്നു
പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മാമുക്ക് ജംഗ്ഷനില്‍ നില്‍ക്കുന്ന ഒരു പൂവാക മരം, ചെത്തോങ്കര ജംഗ്ഷനില്‍ നില്‍ക്കുന്ന വിവിധ ഇനങ്ങളില്‍പ്പെട്ട 54 മരങ്ങള്‍ എന്നിവ നവംബര്‍ 26ന് പകല്‍ 11.30ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്താണ് ലേലം നടക്കുന്നത്. നിരത ദ്രവ്യം 8000 രൂപ. ലേലം ഉറപ്പിക്കാത്ത പക്ഷം പുനര്‍ലേലം ഡിസംബര്‍ ഒന്നിന് നടത്തും. ആദ്യ പുനര്‍ലേലം ഉറപ്പിക്കാത്ത പക്ഷം വീണ്ടും പുനര്‍ലേലം ഡിസംബര്‍ എട്ടിന് പകല്‍ 11.30ന് നടക്കും. ഫോണ്‍ : 0482 – 8206961.
ചുമര്‍ ശില്പകലാ ക്യാമ്പ്
കേരള ലളിതകലാ അക്കാദമി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി സഹകരിച്ച് നവംബര്‍ 18 മുതല്‍ 27 വരെ ആലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ”ചുമര്‍ ശില്പകലാ ക്യാമ്പ്” സംഘടിപ്പിക്കുന്നു. 18ന് രാവിലെ 9.30 ന് എച്ച്.സലാം എം.എല്‍.എ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗം എന്‍.ബാലമുരളീകൃഷ്ണന്‍ സ്വാഗതം ആശംസിക്കും.
കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.വേണുലാല്‍, ആര്‍.ജയരാജ്, ഗ്രാമ പഞ്ചായത്ത് അംഗം സുഷമ രാജീവ്, കരുമാടിക്കുട്ടന്‍ സ്മാരകം ചെയര്‍മാന്‍ എ.ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസയും, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സെക്രട്ടറി കെ.വി.വിപിന്‍ദാസ് നന്ദിയും രേഖപ്പെടുത്തും. ക്യാമ്പില്‍ അശോക് കുമാര്‍, ജൂബിലന്റ് ഉണ്ണി, ഗണേഷ് കുമാര്‍ കെ.ആര്‍, ശിവരാമന്‍, വെങ്കിടേശ്വരന്‍ എന്നീ അഞ്ച് ശില്പികളാണ് പങ്കെടുക്കുന്നത്. സിമന്റ് മാദ്ധ്യമമാക്കിക്കൊണ്ട് കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ക്യാമ്പില്‍ രചിക്കുന്നത്.
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം : ഭിന്നശേഷിക്കാര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും
ഡിസംബര്‍ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. (1)കഥാ രചന. (2)പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്). (3) ഗ്രൂപ്പ് ഡാന്‍സ്. (4)സിങ്കിള്‍ ഡാന്‍സ്. (5) ഉപന്യാസ രചന (വിഷയം – കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും). (6) ചിത്ര രചന (വിഷയം- തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ ).(7) ഷോര്‍ട്ട് ഫിലിം (വിഷയം- തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ ) എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കഥാ രചന:- മത്സരത്തത്തിന് അയക്കുന്ന കഥ മറ്റ് മാസികകളിലോ, മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്. പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്):-ഇഷ്ടമുള്ള പാട്ട് തെരഞ്ഞെടുക്കാം. മൂന്നു മിനിട്ട് വരെ ദൈര്‍ഘ്യമുള്ള പാട്ട് പാടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കേണ്ടതാണ്. ഗ്രൂപ്പ് മല്‍സരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയോ സംഘടനകളുടേയോ പേരില്‍ മല്‍സരിക്കാം. പരമാവധി അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഏത് ഗാനവും ആലപിക്കാം.
ഉപന്യാസ രചന:- ഉപന്യാസം രണ്ടു പുറത്തില്‍ കവിയരുത്. രചനകളുടെ വ്യക്തതയുള്ള സ്‌കാന്‍ ചെയ്ത ജെപിഇജി /പിഡിഎഫ് ഫയല്‍ അയക്കണം. ഗ്രൂപ്പ് ഡാന്‍സ്:- ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയോ സംഘടനകളുടേയോ പേരില്‍ മല്‍സരിക്കാം. സിങ്കിള്‍ ഡാന്‍സ്:- ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. എട്ട് മിനുട്ടില്‍ അധികരിക്കാത്ത ഡാന്‍സിന്റെ വീഡിയോ റെക്കോഡ് ചെയ്ത് അയക്കേണ്ടതാണ്. മൂന്നു ഗ്രൂപ്പുകളിലായി ഈ മത്സരം സംഘടിപ്പിക്കും. ഗ്രൂപ്പ് 1-5 മുതല്‍ 12 വയസുവരെയുള്ളവര്‍, ഗ്രൂപ്പ് 2 – 13 മുതല്‍ 18 വയസുവരെയുള്ളവര്‍, ഗ്രൂപ്പ് 3 – 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍. ഷോര്‍ട്ട് ഫിലിം:- വിഷയം – തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍.
സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, എസ്.എസ്.കെ, വി.ടി.സി ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന രണ്ടു മിനിട്ടില്‍ കുറയാത്തതും 5 മിനിട്ടില്‍ കൂടാതെയുള്ള ഷോര്‍ട്ട് ഫിലിമുകള്‍ അയക്കാം. പങ്കെടുക്കുന്നവരില്‍ 80 % പേര്‍ ഭിന്നശേഷിക്കാര്‍ ആയിരിക്കണം. ചിത്ര രചനാ മല്‍സരം:-(വിഷയം-തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍). രചനകളുടെ വ്യക്തതയുള്ള സ്‌കാന്‍ ചെയ്ത ജെപിഇജി/ പിഡിഎഫ് ഫയല്‍ അയക്കേണ്ടതാണ്.
മത്സര വീഡിയോ /രചനകള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ നവംബര്‍ 25 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2325168
മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതി ; സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 31/3/2021 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2021-22 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഇന്ന്(നവംബര്‍ 18 വ്യാഴം) മുതല്‍ വിതരണം ചെയ്യും. വാര്‍ഷിക പരീക്ഷയ്ക്ക് 50% ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള 8 ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരായിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 0468 – 2320158
പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍, ബിസിനസ് വായ്പാ പദ്ധതി ; അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി /മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം കാര്‍ഷിക, ഉല്പാദന, സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. പദ്ധതി പ്രകാരം ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്‌ളീനിംഗ് സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി /സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം /പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്, ടൂറിസം സംരംഭങ്ങള്‍ തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വേണ്ടി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. 6 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.
പ്രവാസികള്‍ക്കുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ വായ്പ പദ്ധതിയാണിത്. പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും. ഇതിനുപുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതു വഴി പലിശ സഹിതം മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാള്‍ കുറവായിരിക്കും.
നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റിലെ NDPREM – Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാറൂട്ട്‌സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ /ഉപജില്ലാ ഓഫീസുകളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ksbcdc.com) സന്ദര്‍ശിക്കുക.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും ബന്ധപ്പെട്ട രേഖകളുമായി താഴെ കൊടുത്തിരിക്കുന്ന പ്രകാരം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത – 1. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് – പോസ്റ്റ് ഗ്രാഡ്വുവേറ്റ് ഡിഗ്രി വിത്ത് ഫസ്റ്റ് ക്ലാസ്. 2. എഞ്ചിനീയറിംഗ് വിഷയങ്ങള്‍- ബി-ടെക് ഫസ്റ്റ് ക്ലാസ്. തീയതിയും സമയവിവരവും ചുവടെ. ഈ മാസം 22 ന് രാവിലെ 10 ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഉച്ചക്ക് ഒന്നിന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍. 23 ന് രാവിലെ 10 ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഉച്ചക്ക് ഒന്നിന് സിവില്‍ എഞ്ചിനീയറിംഗ്. 24 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഉച്ചക്ക് ഫിസിക്‌സ്. 25 ന് രാവിലെ 10 ന് കെമിസ്ട്രി, ഉച്ചയ്ക്ക് ഒന്നിന് മാത്തമാറ്റിക്‌സ്. ഫോണ്‍ : 0473 – 4259634.
ബാലവേല സ്‌ക്വാഡ് പരിശോധന നടത്തി
ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു. ചൈല്‍ഡ് ലൈനിന്റെ സഹകരണത്തോടെ റാന്നി അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വടശേരിക്കര, മടത്തുമൂഴി, പെരുനാട്, ളാഹ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തൊഴിലുടമകള്‍ക്ക് ബാലവേലയ്‌ക്കെതിരെയുള്ള ബോധവത്കരണം നടത്തുകയും ബാലവേലയ്‌ക്കെതിരെയുള്ള പോസ്റ്ററുകള്‍ സ്ഥാപനങ്ങളില്‍ പതിക്കുകയും ചെയ്തു. തുടര്‍ പരിശോധനകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസിലെ 0468 – 2222234 എന്ന നമ്പരിലോ, ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098 ലോ വിളിച്ച് അറിയിക്കാം.
































