ബാലാവകാശ വാരാചരണം ; കുട്ടികളുമായി സംവദിച്ച് അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നിന്നുളള 20 കുട്ടികളുമായി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എയുമായുള്ള മുഖാമുഖ സംവാദം റാന്നി എം.എസ്.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, എം.എസ്.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്റര്‍ ബിനോയ്, ബിനി മറിയം ജേക്കബ് എന്നിവര്‍ സംസാരിച്ചു.

എംഎല്‍.എയുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തികള്‍,സംഭവങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന ചോദ്യത്തിന് പഠിച്ച സ്‌കൂളുകള്‍ അവിടുത്തെ കുട്ടികള്‍, ചുറ്റുപാട്, ഇവയെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നും നമ്മുടെ ശീലങ്ങള്‍ നല്ലതാക്കണമെന്നും പാഠ്യപദ്ധതികളില്‍ നൂതനമായ മാറ്റം വരണമെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍ – പെണ്‍ വ്യത്യാസം മാറ്റപ്പെടേണ്ടതു തന്നെയാണെന്നും സ്‌കൂളുകളും പൊതുഇടങ്ങളും കൂടുതല്‍ സ്ത്രീ സൗഹൃദമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാലയങ്ങളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെപ്പറ്റിയുളള കുട്ടികളുടെ ചോദ്യത്തിന് നോളജ് വില്ലേജ് ആക്കി ഗ്രാമങ്ങളെ മാറ്റുന്നതിനെപ്പറ്റിയും ആതിന്റെ ആദ്യ നടപടിയായി പ്രീപ്രൈമറി തലംമുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും കുട്ടികളുടെ അഭിരുചികള്‍ക്കള്‍ക്ക് അനുസരിച്ച് അവര്‍ക്ക് പഠന സ്വാതന്ത്ര്യം അനുവദിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കൂടാതെ പഠനകാലത്തെ മറക്കാന്‍പറ്റാത്ത ഏറ്റവും നല്ല അനുഭവം എതെന്നുളള കുട്ടികളുടെ ചോദ്യത്തിന് താന്‍ ബിഷപ്പ്മൂര്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു പരിപാടിയിലെ തന്റെ പ്രസംഗം കേള്‍ക്കാന്‍ ഇടയായതിനുശേഷം സുകുമാര്‍ അഴീക്കോട് തന്റെ പിന്‍ഗാമിയായി പ്രമോദ് നാരായണനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞ ആ നിമിഷമായിരുന്നു തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം എന്ന് എം.എല്‍.എ പറഞ്ഞു.

പിന്നീട് എം.എല്‍.എയുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആരാണെന്നുളള കുട്ടികളുടെ ചോദ്യത്തിന് തന്റെ അമ്മയാണ് ഏറ്റവും സ്വാധീനിച്ച വ്യക്തിയെന്നും, അമ്മയില്‍ നിന്നാണ് സഹാനുഭൂതി എന്തെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും, മറ്റുളളവരുടെ വേദനകളെ അറിയാനും പരിഹരിക്കാനും കഴിയുന്നത് സഹാനുഭൂതി ഉള്ളതു കൊണ്ടു മാത്രമാണെന്നും അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് മുതല്‍ക്കൂട്ടാണെന്നും മറുപടിയായി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...