നി​യ​ന്ത്ര​ണം​വി​ട്ട പി​ക്​-​അ​പ് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം​വി​ട്ട പി​ക്​-​അ​പ് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്. ഡ്രൈ​വ​ര്‍ അ​നീ​ഷ് (26), സ​ഹാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ഹാ​സിം (31) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30ന് ​ക​ന്യാ​കു​ള​ങ്ങ​ര പോ​ത്ത​ന്‍കോ​ട് റോ​ഡി​ല്‍ ന​ന്നാ​ട്ടു​കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​റ​ച്ചി​ക്ക​ട​ക​ളി​ലേ​ക്ക് കോ​ഴി വി​ത​ര​ണം ന​ട​ത്തി​യ ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന പി​ക്​-​അ​പ് ന​ന്നാ​ട്ടു​കാ​വി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഡ്രൈ​വ​ര്‍ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത​വി​ധം ഡോ​റി​നും മ​തി​ലി​നും ഇ​ട​യി​ല്‍ കു​ടു​ങ്ങി​പ്പോ​യി.

അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് ര​ക്ഷാ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് നി​ന്നും ഗ്രേ​ഡ് അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​ജി​ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...