പിച്ചനാട്ട്-വട്ടമറ്റം പടി റോഡ് : സഞ്ചാരയോഗ്യമാക്കണം ; നവകേരള സദസിന് പരാതി നല്‍കാന്‍ ഒരുങ്ങി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പിച്ചനാട്ട്-വട്ടമറ്റം പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവലാതിക്ക് നവകേരള സദസ് പരിഹാരമേകുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ വാകത്താനത്തെ പതിനഞ്ചോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണ് പിച്ചനാട്ട്-വട്ടമറ്റം പടി. ഈ റോഡ് 50 വർഷത്തിലേറെയായി പുനർനിർമാണം കാത്തു കിടക്കുകയാണ്. കോട്ടയം ജില്ലയിലെ എരുമേലി വനം റേഞ്ചിന് കീഴിലുള്ള പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ളതാണ്. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതായിരുന്നു നിർമാണം നടക്കാന്‍ വൈകുന്നതിന്‍റെ കാരണം. എന്നാൽ വാർഡംഗം ജോയ്‌സി ചാക്കോ അന്തരിച്ച ഓയിൽ പാം ഇന്‍ഡ്യ ചെയർമാൻ എം. വി. വിദ്യാധരൻ മുഖേന വനംവകുപ്പ് മന്ത്രിക്ക്‌ നല്‍കിയ നിവേദനത്തിന്റെ ഫലമായി കോട്ടയം ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഈ റോഡ് സന്ദർശിക്കുകയും റോഡ് കോൺക്രീറ്റ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.

ഏകദേശം ഒരു കിലോമീറ്റർ അടുത്ത് ദൂരം വരുന്ന ഈ റോഡിനുള്ള ഫണ്ട്‌ ലഭ്യമായിട്ടില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽ ഏറെയും ക്ഷീര കർഷകരാണ്. കാൽനട പോലും ബുദ്ധിമുട്ടായ ഈ റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ പോലും പോവാന്‍ ആവില്ല. സ്കൂളിൽ പോകുന്ന കുട്ടികൾ ഏറെ ദുരിതത്തിലാണ്. ഇവിടെയുള്ള വെച്ചൂർ വീട്ടിലെ തോമസിന് 96വയസുണ്ട്. ഇദ്ദേഹത്തിന്റെ ആകെ ഒരു ആഗ്രഹം തന്റെ വീട്ടിലേക്ക് ഒരു വാഹനം കേറിവരണമെന്നാണ്. അതിന് വകുപ്പ് മന്ത്രിയുടെ സഹായത്തിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഡിസംബർ 17ന് റാന്നിയിൽ നടക്കുന്ന നവകേരള സദസിൽ ഇതിന് പരിഹാരം കാണുമെന്ന ഉറച്ച വിശ്വാസത്തിൽ ആണ് വാർഡംഗം ജോയ്‌സി ചാക്കോയും പ്രദേശവാസികളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...