പ്രമാടം പഞ്ചായത്തിന്‍റെ ഉറക്കം കെടുത്തി പന്നിയും കുറുക്കനും

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തി പന്നിയും കുറുക്കനും.  രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുമ്പോള്‍ വളര്‍ത്തുജീവികള്‍ക്ക്‌ ഭീഷണിയായി മാറിയിരിക്കുകയാണ്‌ കുറുക്കന്മാര്‍. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷി നാശമാണ്‌ കാട്ടുപന്നികള്‍ അടുത്തിടെയായി നടത്തിക്കൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രമാടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങിയ പന്നിക്കൂട്ടം ചേന, വാഴ, കാച്ചില്‍, ചീര, വെള്ളരി, മത്തന്‍, വെണ്ട തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങിയിരുന്ന പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ സമയവും ഇറങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്‌. ഒറ്റതിരിഞ്ഞെത്തുന്ന പന്നികള്‍ കൃഷിയിടങ്ങളില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക്‌ നേരെയും ആക്രമണശ്രമം നടത്തുന്നുണ്ട്‌. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുപന്നികള്‍ മാറിയിട്ടും അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തത്‌ വ്യാപക പ്രതിഷേധങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌.

ഒരു ഇടവേളയ്‌ക്ക് ശേഷമാണ്‌ തെരുവുനായകള്‍ക്കൊപ്പം കുറുക്കന്റെയും ശല്യം രൂക്ഷമായിരിക്കുന്നത്‌. പകല്‍ സമയങ്ങളില്‍ കൂട്ടത്തോടെ എത്തുന്ന തെരുവുനായക്കൂട്ടം പ്രദേശത്തെ കര്‍ഷകരുടെ വളര്‍ത്ത്‌ ജീവികളെ വ്യാപകമായാണ്‌ ഭക്ഷണമാക്കുന്നത്‌. ആട്‌, പശു ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക്‌ നേരെയും ആക്രമണം നടക്കുന്നുണ്ട്‌. പ്രമാടത്തെ പത്തനംതിട്ട നഗരസഭയുമായി ബന്ധിപ്പിക്കുന്ന പാറക്കടവ്‌ പാലം മുതല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെയും ഇറച്ചിക്കോഴികളുടെയും മറ്റും അവശിഷ്‌ടങ്ങളില്‍ കവറുകളിലാക്കി രാത്രികാലങ്ങളില്‍ തള്ളുന്നത്‌ പതിവാണ്‌. ഇതാണ്‌ തെരുവുനായകളുടെ ശല്യം ഈ പ്രദേശങ്ങളില്‍ വര്‍ദ്ധിക്കാന്‍ കാരണം. രാത്രികാലങ്ങളിലാണ്‌ കുറുക്കന്റെ ശല്യം രൂക്ഷമായിരിക്കുന്നത്‌. കുറുക്കന്‍ കോഴികളെയും താറാവിനെയും മറ്റും ഭക്ഷണമാക്കുന്നതിനൊപ്പം കൃഷിയിടങ്ങളിലും നാശം വിതയ്‌ക്കുന്നുണ്ട്‌. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഇത്തരം മൃഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്തും വനം വകുപ്പും തയാറാകണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം

0
ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ...

പുതുക്കിയ മഴ മുന്നറിയിപ്പ് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ...