കാശ്മീര്‍ : ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ കാലിലൊരു വളയവും ചിറകില്‍ പിങ്ക് നിറവുമുള്ള പ്രാവിനെ പാക് ചാരനാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു . അതിര്‍ത്തിയിലെ ചഡ് വാള്‍ മേഘലയിലെ വീടുകളില്‍ വന്നിരുന്ന പ്രാവിന്റെ കാലില്‍ ഒരു വളയവും അതില്‍ കണ്ട അക്കങ്ങളാണ് തീവ്രവാദികള്‍ ആശയം കൈമാറാന്‍ ഉപയോഗിക്കുന്നതാണോ എന്ന സംശയം ഉണ്ടാകാന്‍ ഇടയാക്കിയത്.
തുടര്‍ന്ന് പ്രാവിനെ പിടികൂടി അതിര്‍ത്തി രക്ഷാ സേനക്ക് കൈമാറി. പിന്നീട് വിശദമായി നടത്തിയ പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു. ഹബീബുള്ള എന്ന പാകിസ്ഥാന്‍ സ്വദേശി വളര്‍ത്തുന്ന പ്രാവായിരുന്നു ഇത്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഇയാളുടെ വീട്. ഇവിടെനിന്നും കത്വയില്‍ എത്തിയതാണ് പ്രാവ് എന്ന് കരുതുന്നു. പ്രാവ് പറത്തുന്ന മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ നല്‍കിയ അക്കങ്ങളാണ് പക്ഷിയുടെ കാലിലുള്ളതെന്ന് ഹബീബുള്ള പറഞ്ഞു. പിടികൂടിയ പ്രാവിനെ അതിര്‍ത്തി രക്ഷാസേന ഹീര നഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും പിന്നീട് തിരികെ വിട്ടയച്ചു.