ചാരവൃത്തിക്കെത്തിയ പ്രാവിനെ വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കാശ്മീര്‍ : ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ കാലിലൊരു വളയവും ചിറകില്‍ പിങ്ക് നിറവുമുള്ള പ്രാവിനെ പാക് ചാരനാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു . അതിര്‍ത്തിയിലെ ചഡ് വാള്‍ മേഘലയിലെ വീടുകളില്‍ വന്നിരുന്ന പ്രാവിന്റെ കാലില്‍ ഒരു വളയവും അതില്‍ കണ്ട അക്കങ്ങളാണ് തീവ്രവാദികള്‍ ആശയം കൈമാറാന്‍ ഉപയോഗിക്കുന്നതാണോ എന്ന സംശയം ഉണ്ടാകാന്‍ ഇടയാക്കിയത്.

തുടര്‍ന്ന് പ്രാവിനെ പിടികൂടി അതിര്‍ത്തി രക്ഷാ സേനക്ക് കൈമാറി. പിന്നീട് വിശദമായി നടത്തിയ പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു. ഹബീബുള്ള എന്ന പാകിസ്ഥാന്‍ സ്വദേശി വളര്‍ത്തുന്ന പ്രാവായിരുന്നു ഇത്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഇയാളുടെ വീട്. ഇവിടെനിന്നും കത്വയില്‍ എത്തിയതാണ് പ്രാവ് എന്ന് കരുതുന്നു.  പ്രാവ് പറത്തുന്ന മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ നല്‍കിയ അക്കങ്ങളാണ്  പക്ഷിയുടെ കാലിലുള്ളതെന്ന് ഹബീബുള്ള പറഞ്ഞു. പിടികൂടിയ പ്രാവിനെ അതിര്‍ത്തി രക്ഷാസേന ഹീര നഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും പിന്നീട് തിരികെ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത...