ശബരിമല തീര്‍ഥാടനം ; ശുചീകരണത്തിന്​ 1000 വിശുദ്ധി സേനാംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന പാ​ത​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​ന് 1000 വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളെ നി​യോ​ഗി​ക്കാ​ൻ സര്‍ക്കാ​റി​നു ശു​പാ​ര്‍ശ ന​ല്‍കു​മെ​ന്ന് ക​ല​ക്ട​ര്‍ ഡോ.ദി​വ്യ എ​സ്.അ​യ്യ​ര്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി യോ​ഗ​ത്തി​ല്‍ അധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. സ​ന്നി​ധാ​നം, പ​മ്പ, നി​ല​ക്ക​ല്‍, പ​ന്ത​ളം, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര്‍ഥാ​ട​ന പാ​ത​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​ണ് വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളെ നി​യോ​ഗി​ക്കു​ക. ഇ​വ​ര്‍ക്ക് ക​ഴി​ഞ്ഞ വ​ര്‍ഷം 450 രൂ​പ​യാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. ഈ ​വ​ര്‍ഷം വേ​ത​നം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു ശുപാ​ര്‍ശ ന​ല്‍കും. യാ​ത്ര​പ്പ​ടി ഇ​ന​ത്തി​ല്‍ 1000 രൂ​പ ഇ​വ​ര്‍ക്ക് ന​ല്‍കും. വി​ശു​ദ്ധ സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​വും ക്ഷേ​മ​വും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വെ​ല്‍ഫെ​യ​ര്‍ ഓ​ഫി​സ​റെ നി​യ​മി​ക്കും.

വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ള്‍ക്കു​ള്ള ബാ​ര്‍ സോ​പ്പ്, ബാ​ത്ത് സോ​പ്പ്, വെ​ളി​ച്ചെ​ണ്ണ, മാ​സ്‌​ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളി​ല്‍ നി​ന്ന്​ നേ​രി​ട്ടു വാ​ങ്ങും. യൂ​ണി​ഫോം, ട്രാ​ക് സ്യൂ​ട്ട്, തോ​ര്‍ത്ത്, പു​ത​പ്പ്, പു​ല്‍പ്പാ​യ, സാ​നി​റ്റേ​ഷ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, യൂ​ണി​ഫോ​മി​ല്‍ മു​ദ്ര പ​തി​പ്പി​ക്ക​ല്‍ എ​ന്നി​വ​ക്കാ​യി ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ക്കും. വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം സം​സ്‌​ക​ര​ണ സ്ഥ​ല​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് 14 ട്രാ​ക്ട്ര​ര്‍ ടെ​യി​ല​റു​ക​ള്‍ വാ​ട​ക​ക്ക്​ എ​ടു​ക്കും. സ​ന്നി​ധാ​നം, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും നി​ല​ക്ക​ലി​ല്‍ എ​ട്ട് ട്രാ​ക്ട​റു​മാ​ണ് വി​ന്യ​സി​ക്കു​ന്ന​തെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ 2022-23 വ​ര്‍ഷ​ത്തെ വ​ര​വു​ചെ​ല​വ്​ ക​ണ​ക്കു​ക​ള്‍ യോ​ഗം അം​ഗീ​ക​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...