Monday, May 5, 2025 3:36 am

ശബരിമല തീര്‍ഥാടനം ; അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അഞ്ച് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അഞ്ചു സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിത വില ഈടാക്കുക, തീര്‍ഥാടകരെ ചൂഷണം ചെയ്യുക, ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം, ശുചിത്വം തുടങ്ങിയവ ഉറപ്പാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് സ്‌ക്വാഡുകളുടെ ചുമതല. റവന്യു, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പോലീസ്, ആരോഗ്യവകുപ്പ്, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.

സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചു
ശബരിമല തീര്‍ഥാടന കാലത്ത് സന്നിധാനത്തും പമ്പയിലും വിശുദ്ധിസേനയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരായി നിയോഗിക്കപ്പെട്ടവര്‍ക്കുള്ള, സ്‌ക്വാഡ് അംഗങ്ങള്‍ക്കുമുള്ള പരിശീലനം നവംബര്‍ 11ന് രാവിലെ 11ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും.

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിരോധനം
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രധാന തീര്‍ഥാടക പാതകളില്‍ ആടുമാടുകളെ കെട്ടിയിടുക, മേയാന്‍ വിടുക, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുക, നിലയ്ക്കല്‍ മുതല്‍ ഹോട്ടലുകളില്‍ മാംസാഹാരം സൂക്ഷിക്കുക, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുള്ളതായും കൂടാതെ ളാഹ മുതലുള്ള ഹോട്ടലുകളില്‍ ഒരേ സമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പരമാവധി അഞ്ച് ആയി നിജപ്പെടുത്തിയിട്ടുള്ളതായും റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍ – നിയമനം ഏഴ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി.നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ(എഎച്ച്എ), എസിഎല്‍എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.

നേഴ്‌സിംഗ് ഓഫീസര്‍ – നിയമനം 64. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 2022 നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ – 9188166512.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം...