പത്തനംതിട്ട : നിലയ്ക്കൽ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്ത ശേഷമേ വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി ശബരിമല തീർത്ഥാടകരിൽ നിന്ന് പണം പിരിക്കുന്ന കരാറുകാരുടെ നടപടി പ്രതിഷേധാർഹമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികാരികൾക്ക് പരാതി നൽകുമെന്നും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. ടെന്റർ തീരുമാനപ്രകാരം 30 രൂപ ഈടാക്കേണ്ട വാഹനങ്ങൾക്ക് 50 രൂപയും 75 രൂപ ഈടാക്കേണ്ട വാഹനങ്ങളിൽ നിന്ന് 100 രൂപയും ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിരിവ് ; നടപടി പ്രതിഷേധാർഹമെന്ന് നഹാസ് പത്തനംതിട്ട
RECENT NEWS
Advertisment