തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഈ മാസം 25ന് സംസ്ഥാനത്ത് യു.ഡി.എഫ് സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫ് സമരം പത്രത്തില്‍ ഫോട്ടോ വരാനുള്ള ശ്രമമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയില്‍ കൊലക്കേസ് പ്രതി ഇടംപിടിച്ചതോര്‍ക്കണമെന്ന് ചെന്നിത്തല പറഞ്ഞു. കേരളം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ കേസടുക്കുന്നു. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ലെന്നും കൂടുതല്‍ ശക്തമാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സത്യഗ്രഹം
RECENT NEWS
Advertisment