സമരങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന പിണറായിക്ക് അടിപതറുന്നു ; രണ്ടും കല്‍പ്പിച്ച് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്‍ സര്‍ക്കാരുമായുള്ള പോര് മുറുകുകയാണ്. ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെയാണ് ഇരുവരും പടവെട്ടുന്നത്. കേന്ദ്രത്തിന്റെ ശക്തമായ പിന്തുണയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനും ജനാധിപത്യത്തിന്റെ പിന്‍ ബലത്തില്‍ പിണറായിയും പരസ്പരം വെല്ലുവിളിച്ചുകൊണ്ടാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. പിണറായി വിജയനും പാര്‍ട്ടിയും എന്തൊക്കെ പ്രതിഷേധങ്ങള്‍ നടത്തിയാലും ആരിഫ് മുഹമ്മദ്‌ ഖാന്‍ കുലുങ്ങില്ല. അന്തിമ വിജയം ഗവര്‍ണര്‍ക്ക്‌ തന്നെയാകും. ഇവിടെ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത് പിണറായി വിജയനും കൂട്ടര്‍ക്കുമായിരിക്കും.

താന്‍ വെറും റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നും ഗവര്‍ണര്‍ക്ക്‌ വ്യക്തമായ അധികാരങ്ങള്‍ ഉണ്ടെന്നും ആരിഫ് മുഹമ്മദ്‌ ഖാന്‍ പറയുമ്പോള്‍ രണ്ടിലൊന്ന് ഉറപ്പിച്ചിട്ടു തന്നെയെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്ത് ടി.എന്‍ ശേഷന്‍ വന്നപ്പോള്‍ മാത്രമാണ് കമ്മീഷന്റെ അധികാരത്തെക്കുറിച്ച്‌ ജനങ്ങള്‍ അറിഞ്ഞത്. ഏതാണ്ട് അതെ അവസ്ഥയാണ് ഇപ്പോള്‍ ഗവര്‍ണര്‍ – പിണറായി പോരിലൂടെ വെളിച്ചത്തു വരുന്നത്. മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ തിരിഞ്ഞപ്പോള്‍ ആദ്യമൊക്കെ പിണറായിയും കൂട്ടരും ഗവര്‍ണറെ വെല്ലുവിളിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ മയപ്പെടുത്തി. ഒറ്റയാനായി പൊരുതുന്ന ഗവര്‍ണര്‍ക്ക്‌ മുമ്പില്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ കടന്നുവന്ന പിണറായി വിജയനും അടിയറവ് പറയുകയാണ്‌. പിണറായി വിജയന്റെ  ജാതകംപോലും തേടിപ്പിടിച്ച്‌ തന്റെ ആയുധമാക്കുവാന്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ തയ്യാറായി.

ചെറിയ അഭിപ്രായ വ്യത്യാസത്തില്‍ നിന്നും തുടങ്ങിയ ഈ പോര് ഇനിയും തടയിടുവാന്‍ ആര്‍ക്കും കഴിയില്ല. അത്രമേല്‍ രൂക്ഷമായിക്കഴിഞ്ഞു പ്രശ്നങ്ങള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. എന്നാല്‍ പിണറായി വിജയനും പാര്‍ട്ടിയും വന്‍ പ്രതിസന്ധിയിലേക്കാണ് നടന്നടുക്കുന്നത്. പിണറായി വിജയനും മന്ത്രിമാരും പിന്നണിയില്‍ നിന്നുകൊണ്ട് രാജ്ഭവന്‍ വളയല്‍ തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ അന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ അവിടെയില്ല. ഗവര്‍ണര്‍ രാജ് ഭവനില്‍ ഇല്ലാത്ത ദിവസം നോക്കിയാണ് ലക്ഷങ്ങളെ അണിനിരത്തിയുള്ള രാജ് ഭവന്‍ വളയല്‍ സമരം പിണറായിയും കൂട്ടരും പ്ലാന്‍ ചെയ്തതെന്നും പ്രത്യേകതയാണ്. ഇതിനെതിരെയും ആരിഫ് മുഹമ്മദ്‌ ഖാന്‍ തുറന്നടിച്ചുകഴിഞ്ഞു. താന്‍ രാജ് ഭവനില്‍ ഉള്ളപ്പോള്‍ വന്ന് സമരം നടത്താന്‍ കേരളാ മുഖ്യമന്ത്രിയെയും കൂട്ടരെയും വെല്ലുവിളിച്ചുകൊണ്ട് ഗവര്‍ണര്‍ വീണ്ടും പോര്‍മുഖം തുറന്നു.

സമരങ്ങളുടെ തീച്ചൂളയിലൂടെ വളര്‍ന്നുവന്ന പിണറായിക്ക് അടിപതറുകയാണ്. സര്‍വകലാശാലാ വിഷയത്തില്‍ നിന്നും കത്തിക്കേറി ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തും സ്വപ്നയുടെ വെളിപ്പെടുത്തലും ലാവ്‌ലിന്‍ കേസുമൊക്കെ ഉയര്‍ന്നുകഴിഞ്ഞു. ബി.ജെ.പി കേന്ദ്ര നേതാക്കളുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്രയും നാള്‍ പിണറായി പിടിച്ചുനിന്നത്. വാളുമായി വന്ന ഇ.ഡിയും മറ്റ്  കേന്ദ്ര ഏജന്‍സികളും വാള് ഉറയിലിട്ടെങ്കിലും അത് ഏതുനിമിഷവും അത്  പിണറായിയുടെ നേരെ വീശും.

ആരിഫ് മുഹമ്മദ്‌ ഖാനെ വിട്ടൊരു കളിക്ക് ബി.ജെ.പി കേന്ദ്ര നേത്രുത്വം തയ്യാറാകില്ല എന്നാണ് സൂചന. കേന്ദ്ര നേതാക്കളുടെ അറിവോടെയാണ്  പിണറായി വിജയനുനേരെ ഗവര്‍ണര്‍ പോരിനിറങ്ങിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഒതുക്കുന്നതോടൊപ്പം കേരളത്തില്‍ സി.പി.എമ്മിനെയും പിണറായി വിജയനെയും ഒതുക്കുവാന്‍ ബി.ജെ.പി ലക്‌ഷ്യം വെക്കുന്നു. കോണ്‍ഗ്രസിനെ ഒതുക്കുവാന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ അവിടെയൊന്നും സി.പി.എമ്മോ പിണറായിയോ ബി.ജെ.പിയെ തള്ളിപ്പറഞ്ഞില്ല.

ഗാന്ധി കുടുംബത്തെ രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കുവാനും തങ്ങള്‍ക്ക് ബദലായ കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാക്കുവാനും ബി.ജെ.പി തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞപ്പോള്‍ കേരള രാഷ്ട്രീയത്തിലെ തന്ത്രശാലിയായ പിണറായി വിജയനും കൂട്ടരും ഊറിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ – പിണറായി പോരില്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു കരുണയും പിന്തുണയും പിണറായിക്ക് ലഭിക്കില്ല. ഗവര്‍ണറോട് താല്‍പ്പര്യം ഉണ്ടായിട്ടല്ല, മറിച്ച് പിണറായി വിജയന്‍  ചക്രവ്യൂഹത്തില്‍ അകപ്പെടുന്നത് കാണാന്‍ കൊതിക്കുകയാണ് അവര്‍. എന്തായാലും കേരള ചരിത്രത്തിലെ പ്രധാന സംഭവമായി പിണറായി – ഗവര്‍ണര്‍ പോര് മാറുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...