തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സ്വയം നിരീക്ഷണത്തില്‍ പോയത്. ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കൂടാതെ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ കെ.ടി ജലീല്‍, എ.സി മൊയ്തീന് എന്നിവരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇവരും ക്വാറന്റൈനിലാണ്. ഇവര്‍ക്കും കോവിഡ് പരിശോധന നടത്തിയതായാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
RECENT NEWS
Advertisment