പിണറായി സര്‍ക്കാരിന്‍റെ ഹൈലൈറ്റായ സാമൂഹ്യക്ഷേപെന്‍ഷന്‍ മുടങ്ങും; ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ സര്‍ക്കാര്‍ നട്ടംതിരിയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്‍റെ ഹൈലൈറ്റായ സാമൂഹ്യക്ഷേപെന്‍ഷന്‍ മുടങ്ങും. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ സര്‍ക്കാര്‍ നട്ടംതിരിയുന്നു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് ഖജനാവ്. ജിഎസ്ടി നഷ്ടപരിഹാരം നിന്നതോടെ വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായിരിക്കയാണ് സര്‍ക്കാരിന്. വ്യാപകമായി കടമെടുത്തു ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് സര്‍ക്കാര്‍.

സര്‍ക്കാരിനെ ജനകീയമാക്കിയ ക്ഷേമ പെന്‍ഷന്‍ അടക്കം ഇപ്പോള്‍ ബാധ്യതയായ അവസ്ഥയിലാണ്. കിഫ്ബിയിലെ കടം പെരുകുമ്പോള്‍ തന്നെയാണ് സര്‍ക്കാറിന്‍റെ ഈ ദുരവസ്ഥയും. ഈ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് മുഖേന കടപ്പത്രമിറക്കി സര്‍ക്കാര്‍ 2,000 കോടി രൂപ ഇന്നലെ വായ്പയെടുത്തു. 23 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 7.83% പലിശയ്ക്കായിരുന്നു കടമെടുപ്പ്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണു സെപ്റ്റംബറിലെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത്. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ കൂടി മുടങ്ങിയാല്‍ തുടര്‍ച്ചയായി 2 മാസം ക്ഷേമ പെന്‍ഷന്‍ വിതരണം തടസ്സപ്പെടും. നിലവില്‍ 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മൂന്നോ നാലോ മാസത്തെ പെന്‍ഷന്‍ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വോട്ട് ലക്ഷ്യമിട്ട് പെന്‍ഷന്‍ പ്രതിമാസം നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള തീരുമാനമായിരുന്നു അതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ ധനവകുപ്പ്. ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 774 കോടി രൂപയാണ് വേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും നല്‍കാന്‍ പാടുപെടുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ ബാധ്യത കൂടി നിറവേറ്റാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവ് വര്‍ധിച്ചിട്ടുണ്ട്. കടപ്പത്ര ലേലത്തിലൂടെ കേരളം ഉള്‍പ്പടെയുള്ള 10 സംസ്ഥാനങ്ങള്‍ 19,500 കോടി രൂപ സമാഹരിച്ചിരുന്നു. അതിനിടെ സംസ്ഥാനത്തിന്‍റെ പൊതുകടം ഇക്കൊല്ലം ഇതുവരെ 15000 കോടിയായി. കേന്ദ്രം ആകെ അനുവദിച്ചിട്ടുള്ളതാകട്ടെ 17,936 കോടി രൂപയാണ്. കൂടുതല്‍ തുക കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്കു വരും മാസങ്ങളില്‍ ബുദ്ധിമുട്ടും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...