പത്തനംതിട്ട : പിണറായി ഗവണ്‍മെന്‍റിന്‍റെ കീഴില്‍ കൂട്ടക്കൊലകളുടെയും അറും കൊലകളുടെയും നാടായി കേരളം മാറിയെന്നും പിണറായി ഗവണ്‍മെന്‍റ് കേരളത്തെ ഭ്രാന്താലയമാക്കിയെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗവണ്‍മെന്‍റ് പരാജയപ്പെട്ടിരിക്കുന്നു. പത്രമെടുത്തു വായിച്ചാല്‍ കൊലപാതകങ്ങളുടെ റിപ്പോര്‍ട്ടുകളില്ലാതെ പത്രങ്ങള്‍ ഇറങ്ങുന്നില്ല. മദ്യവും മയക്കുമരുന്നും തടയുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടിരിക്കുകയാണെന്നും ഇതിനാലാണ് കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പന്തളം മണ്ഡലത്തിലെ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റ്റി.വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഡി.എന്‍. തൃദീപ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സക്കറിയ വര്‍ഗീസ്, നൗഷാദ് റാവുത്തര്‍, ഉമ്മന്‍ ചക്കാലയില്‍, റാഫി റഹിം, അനില്‍ കുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സുനിതാ വേണു, രത്മണി സുരേന്ദ്രന്‍, വിജയകുമാര്‍, മഞ്ജു വിശ്വനാഥ്, വല്ലാറ്റൂര്‍ വാസുദേവന്‍ പിള്ള, സോളമന്‍ വരവുകാലായില്‍, വേണുകുമാരന്‍ നായര്‍, കെ.എന്‍. രാജന്‍, പി.പി. ജോണ്‍, വാഹിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.