പിണറായി ഗവണ്‍മെന്‍റ് കേരളത്തെ ഭ്രാന്താലയമാക്കി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി ഗവണ്‍മെന്‍റിന്‍റെ കീഴില്‍ കൂട്ടക്കൊലകളുടെയും അറും കൊലകളുടെയും നാടായി കേരളം മാറിയെന്നും പിണറായി ഗവണ്‍മെന്‍റ് കേരളത്തെ ഭ്രാന്താലയമാക്കിയെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗവണ്‍മെന്‍റ് പരാജയപ്പെട്ടിരിക്കുന്നു. പത്രമെടുത്തു വായിച്ചാല്‍ കൊലപാതകങ്ങളുടെ റിപ്പോര്‍ട്ടുകളില്ലാതെ പത്രങ്ങള്‍ ഇറങ്ങുന്നില്ല. മദ്യവും മയക്കുമരുന്നും തടയുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടിരിക്കുകയാണെന്നും ഇതിനാലാണ് കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പന്തളം മണ്ഡലത്തിലെ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റ്റി.വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഡി.എന്‍. തൃദീപ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സക്കറിയ വര്‍ഗീസ്, നൗഷാദ് റാവുത്തര്‍, ഉമ്മന്‍ ചക്കാലയില്‍, റാഫി റഹിം, അനില്‍ കുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സുനിതാ വേണു, രത്മണി സുരേന്ദ്രന്‍, വിജയകുമാര്‍, മഞ്ജു വിശ്വനാഥ്, വല്ലാറ്റൂര്‍ വാസുദേവന്‍ പിള്ള, സോളമന്‍ വരവുകാലായില്‍, വേണുകുമാരന്‍ നായര്‍, കെ.എന്‍. രാജന്‍, പി.പി. ജോണ്‍, വാഹിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....