പിണറായി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധികാരങ്ങളും ഫണ്ടും കവർന്നെടുത്ത് പിണറായി സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്രാ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് ഫണ്ട് ഉൾപ്പെടെയുള്ള ഫണ്ട് വെട്ടിച്ചുരുക്കുകയും സർക്കാർ മാമാങ്കൾക്കായി വിനിയോഗിക്കുവാൻ ഉത്തരവ് നല്കുകയും ചെയ്തതുമൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വികസന പ്രവർത്തനങ്ങൾ തടത്താതെ വ്യാപകമായ മുരടിപ്പാണ് ഉണ്ടായതെന്നും മുൻ പ്രധാമന്ത്രി രാജീവ് ഗാന്ധിയും അധികാര വികേന്ദ്രീകണവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കിയുള്ള പഞ്ചായത്ത് രാജ് നഗരപാലികാ ബില്ലിന്റെ അന്തസത്ത പുന:സ്ഥാപിക്കുവാർ യു.ഡി.എഫ് പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൈലപ്രാ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്നും പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെയിംസ് കീക്കരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി എലിസബത്ത് അബു, വിത്സൺ തുണ്ടിയത്ത്, ലിബു മാത്യു, പി.കെ ഗോപി, എൽസി ഈശോ, എം.വി അമ്പിളി, എസ് സുനിൽകുമാർ, ക്യാപ്റ്റൻ സി.വി വർഗീസ്,ജെസി വർഗീസ്, ആകാശ് വർഗീസ് തോമസ്, ബിന്ദു ബിനു, ഓമന വർഗീസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഡി.സി.സി പ്രസിഡന്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...