പത്തനംതിട്ട : കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധൂർത്ത് നടത്തി പൊതു സമൂഹത്തെ പരിഹാസ്യരാക്കുന്ന പിണറായി സർക്കാർ കേരള രൂപീകരണത്തിനു ശേഷം അധികാരത്തിൽ വന്നതിൽ ഏറ്റവും മോശപ്പെട്ട സർക്കാർ എന്ന കുപ്രസിദ്ധി നേടിയെന്ന് ആർ വൈ എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിൽ എന്നും അരുതാത്ത സംഭവങ്ങൾ നടക്കുന്നു. കർഷക ആത്മഹത്യയെ പോലും നിസ്സാരവത്കരിക്കുന്നു. പിണറായി സർക്കാർ തുടരുന്ന ഓരോ നിമിഷവും ജനങ്ങൾക്ക് ഭീഷണിയാണ്. ഇതിനെതിരെ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 19 മുതൽ 29 വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള സൈക്കിൾ റാലി വിജയിപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി സി.കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കുളക്കട പ്രസന്നൻ, ആർ എസ് പി സംസ്ഥാന കമ്മിറ്റിയംഗം ടി എം സുനിൽകുമാർ ,പി കെ മാത്യു അടൂർ, രവി പിള്ള .എൻ.സോമരാജൻ പി എം ചാക്കോ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























