പത്തനംതിട്ട: നിർമാണ മേഖലയിലെ പകൽകൊള്ള അവസാനിപ്പിക്കണമെന്ന് കെഎസ്കെഎൻറ്റിസി സംസ്ഥാന പ്രസിഡൻ്റ് അഡ്വ:ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന് ഒരു വീടുപണിയുന്നതിന് തടസ്സം നിൽക്കുന്ന സർക്കാർ നമ്മളെ ഭരിക്കുന്നത് കാരണം നേരത്തെ 1614 സ്‌ക്വയർ ഫീറ്റ് വീടു പണിയുന്നതിന് നിലവിൽ ഉണ്ടായിരുന്ന ഫീസ് 555 രൂപയായിരുന്നെങ്കിൽ ഈ സർക്കാർ അത് 8509 രൂപ വരെ കുത്തനെ കൂട്ടുകയും പുതിയ നിരക്ക് കാരണം ക്വാറി ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 15 ശതമാനം വരെ വർദ്ധനവ് ഉണ്ടാവും ഇത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. കൂട്ടിയ ഇത്തരം കാട്ടുനികുതി കൊള്ളയും വിലവർധനവും പിൻവലിക്കുന്നതിന് സർക്കാർ തയ്യാറാകണം. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് മൂലം ജനം പൊറുതിമുട്ടുകയാണ് സർക്കാരിനെ നിലക്കുനിർത്താൻ ശക്തമായ സമരങ്ങൾ കൊണ്ടേ കഴിയൂ എന്നും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തൊട്ടാകെ നിർമ്മാണ തൊഴിലാളികൾക്ക് നൽകേണ്ട ക്ഷേമനിധി പെൻഷൻ ഇരുപത് മാസത്തോളമായി മുടങ്ങി കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രളയവും കോവിഡും ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിലെ തൊഴിലാളി കുടുംബങ്ങൾ വറുതിയിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലും വരുമാനവും ഇല്ലാതെ നിർമ്മാണമേഖല സ്തഭനാവസ്ഥയിലാണ്. നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രണാധീതമായി വർദ്ധിക്കാനുള്ള സർക്കാർ തീരുമാനം ഈ മേഖലയെ കുഴിച്ച് മൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 7,8,9 തീയതികളിൽ കണ്ണൂരിൽനടക്കുന്ന കെഎസ്കെഎൻറ്റിസി ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൽ പത്തനംതിട്ടയിൽ നിന്നും 500 പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട അറിയിച്ചു. സമ്മേളനത്തിന് ജില്ലാപ്രസിഡൻ്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ റ്റി പി പ്രസാസ്, ജില്ലാ ഭാരവാഹികളായ കൃഷ്ണകുമാർ തെള്ളിയൂർ, അഡ്വ: റ്റിഎച്ച് സിറാജുദീൻ, അഡ്വ:മനോജ് റാന്നി, അഡ്വ:ലിനു മാത്യു മള്ളേത്ത്, ഷെമീർ തടത്തിൽ, സലീൽ മുഹമ്മദ് സാലി, ഷാ ഗ്ലോബൽ, എ എം മാത്യു, ബിജു മലയിൽ, വിനു സുരേന്ദ്രൻ, റ്റൈറ്റസ് ചെറുകോൽ,അനീഷ് ചാക്കോ,സുഹൈൽ നജീബ്, ഷാനികണ്ണംകര, ഇൻഷാദ് വലംഞ്ചുഴി, കാർത്തിക്ക് മുരിംങ്ങമംഗലം, അംബരീഷ് റ്റി എ, റിനോയ് വർഗ്ഗീസ്, സുമേഷ് ആങ്ങമൂഴി, ജാക്സൺഷാജി, ഷമിൻ ഷാജി, റ്റിജോ സാമുവൽ എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































