ചികിത്സാ പിഴവ് ; വയനാട് മെഡിക്കല്‍ കോളജില്‍ വീണ്ടും രോഗി മരിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ചികിത്സാ പിഴവിനെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ വീണ്ടും രോഗി മരിച്ചെന്ന് ആരോപണം. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമനാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് തരുവണ സ്വദേശി രാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടും വിദഗ്ധ ചികിത്സ നല്‍കുകയോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാതെ രോഗിയെ വാര്‍ഡിലേക്ക് മാറ്റിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം ഏഴ് മണിയോടെ അസുഖം മൂര്‍ച്ഛിച്ചിട്ടും ഡോക്ടര്‍ എത്താന്‍ വൈകിയതും മരണകാരണമായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം ദൃതദേഹത്തോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാട്ടിയതായും ആരോപണമുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും മോര്‍ച്ചറിക്ക് പുറത്ത് അര മണിക്കൂറോളം മൃതദേഹം വെച്ചതും വാക്കേറ്റത്തിനടയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...