പിണറായി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെരിച്ചു കൊല്ലുന്നു : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിൽ വ്യവസ്ഥ ചെയ്ത അധികാരങ്ങളും പദ്ധതി വിഹിതവും തനതുഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിണറായി സർക്കാർ ഞെരിച്ചു കൊല്ലുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരായ സർക്കാർ നീക്കങ്ങളിൽ പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘഡന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നോക്കുകുത്തിയാക്കി പഞ്ചായത്ത് മുൻസിപ്പൽ സ്ഥാപനങ്ങളിൽ സർക്കാരിന്റെയും ഭരണകക്ഷിയുടെയും താൽപര്യം നടപ്പാക്കുന്ന ഉദ്യോഗസ്ഥ ഭരണമേധാവിത്വമാണ് നടക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും സർക്കാരിന്റെ കറവപ്പശുക്കൾ ആക്കുന്ന സർക്കാർ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പു നൽകി. പഞ്ചായത്ത് രാജ് സംഘഡൻ ജില്ലാ പ്രസിഡന്റ് സജി കൊട്ടയ്ക്കാട് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, ടി.കെ.സാജു, ടി.കെ.ജയിംസ്, ജോൺസൺ വിളവിനാൽ, കെ.ജാസിംകുട്ടി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, അനു ജോർജ്, എം.എസ്.സിജു, വിനീത അനിൽ, എലിസബത്ത് അബു, സിന്ധു അനിൽ, ആർ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...