ശബരിമല തീര്‍ഥാടകരോട് കണക്കുതീര്‍ത്ത് പിണറായി സര്‍ക്കാര്‍ : പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് തിങ്കളാഴ്ച തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാട്ടിയ ഗുരുതരമായ അനാസ്ഥക്കെതിരായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ആദ്യഘട്ടമായി ഡിസംബര്‍ 5 തിങ്കളാഴ്ച ഉച്ചക്ക് 3 മണി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍റിന് മുന്‍വശത്ത് ഡി.സിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സത്യാഗ്രഹസമരം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, അഡ്വ. പഴകുളം മധു അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

ചരിത്രത്തിലിന്നുവരെയുണ്ടാകാത്ത ഗുരുതരമായ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലത്ത് ഉണ്ടായിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവര്‍ ആരോപിച്ചു. ജില്ലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യവും യാത്രാ സൗകര്യവും ഒരുക്കേണ്ട പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്റ്റ് സ്റ്റാന്റ് മുതല്‍ ദുരിത പൂര്‍ണ്ണമായ അന്തരീക്ഷമാണ്. അമിതമായ ബസ്സ് ചാര്‍ജ്ജും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഭക്തരെ വരവേല്‍ക്കുന്നത്. മുഖ്യ ഇടത്താവളമായ നിലയ്ക്കലും പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ശുദ്ധജലക്ഷാമം അടക്കം നിരവധി വെല്ലുവിളികളാണ് ഭക്തര്‍ അഭിമുഖീകരിക്കുന്നത്.

സന്നിധാനത്തേക്കുള്ള നീലിമല, ശരംകുത്തി പാതകള്‍ ദുരിത യാത്രയാണ് പ്രദാനം ചെയ്യുന്നത്. പണി തീര്‍ക്കാതെ ഉദ്ഘാടനം ചെയ്യുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. മറ്റ് ഇടത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. മുന്നൊരുക്കങ്ങള്‍ക്ക് ആവശ്യമായ സമയം ലഭ്യമായിരുന്നിട്ടും അക്ഷന്തവ്യമായ അനാസ്ഥായാണ് ദേവസ്വം ബോര്‍ഡ് കാട്ടിയത്. സര്‍ക്കാരാകട്ടെ ഭക്തരോട് എന്തോ മുന്‍ വാശിതീര്‍ക്കും വിധമാണ് പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു. പ്രസ്താവനകളില്‍ ഒതുക്കാതെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലായെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സമരം വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....