Friday, May 3, 2024 4:46 pm

സ്കിൽ ഡേ: പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻ്ററി (വൊക്കേഷണൽ )കരിയർ ഗൈഡൻസിന്‍റെയും കൗൺസിലിംഗ് സെല്ലിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ സ്കിൽ ഡേ ആചരിച്ചു. സ്കൂളിലെ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് (ഇ.ഡി.എസ്.), ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ (എഫ്.എച്ച്.ഡബ്ല്യു), ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻ്റ് ക്വാളിറ്റി കൺട്രോൾ (എൽ.ടി.ആർ.) എന്നീ കോഴ്സുകളോടനുബന്ധിച്ചുള്ള വിപുലമായ പ്രദർശനം പരിപാടിയിൽ ഉൾപ്പെടുത്തി.

ക്ലാപ് സർക്യൂട്ട്, മൈക്രോ ഹൈഡ്രോ പവർ പ്ലാൻ്റ്, വിവിധയിനം ടൂളുകൾ, സോളാർ പാനൽ, വിവിധയിനം മീറ്ററുകളായ അമീറ്റർ, വോൾട്ട് മീറ്റർ, വിവിധ ഗൃഹോപകരണങ്ങളായ വെറ്റ് ഗ്രൈൻഡർ, സീലിംഗ് ഫാൻ, വാഷിംഗ് മിഷീൻ എന്നിവയുടെ പ്രവർത്തനങ്ങൾ, കോൺഡ്യൂട്ട് വയറിംഗ് സിസ്റ്റം, വൈദ്യശാസ്ത്ര മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളായ ആട്ടോക്ലേവ്, നീഡിൽ ബർണർ, സിറിഞ്ച് ഡിസ്പോസർ, സെൻട്രിഫ്യൂജ്, ഹോട്ട് എയർ ഓവൻ, ഇൻക്യുബേറ്റർ, വാട്ടർ ബാത്ത്, അനലറ്റിക്കൽ ബാലൻസ്, കളറിംമീറ്റർ, ഗ്ലൂക്കോമീറ്റർ, ബി.പി.അപ്പാരറ്റസ്, തെർമോമീറ്റർ, കോണിക്കൽ ഫ്ലാസ്ക്, മനുഷ്യ ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ റിപ്പബ്ലിക്കൻ സ്കൂളിൽ നിലവിലുള്ള കോഴ്സുകളായ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് (ഇ.ഡി.എസ്.), ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ (എഫ്.എച്ച്.ഡബ്ല്യു), ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻ്റ് ക്വാളിറ്റി കൺട്രോൾ (എൽ.ടി.ആർ.) എന്നിവയുടെ തൊഴിൽ സാധ്യതകൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക ബോധവത്കരണ ക്ലാസും പരിപാടിയോടനുബന്ധിച്ച് നടന്നു.

കോന്നി ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ എൻ.മനോജ്, പ്രിൻസിപ്പാൾ സുനിൽ ആർ., സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പ്രമോദ് കുമാർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് ഇൻ ചാർജ് രാജിമോൾ വി.കെ., അധ്യാപകരായ ബീന ജി.നായർ, ദീപ്തി ഡി.വി., ആശ എം.എസ്., സ്മിത കെ.നായർ., സന്തോഷ് കുമാർ എം.എസ്. എന്നിവർ പങ്കെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

0
കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ...

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

0
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. കൂനമ്മുച്ചി അരിയന്നൂരിൽ...

ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

0
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും...

കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

0
ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി...