കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി ലഭിക്കുന്ന വെള്ളത്തിന്റെ അളവിനെയും ബാധിക്കും. വൈദ്യുതി ഉത്പാദനത്തിനുശേഷം കക്കി ഡാമിൽനിന്ന് പുറത്തേക്കുവിടുന്ന വെള്ളമാണ് പി.ഐ.പി. പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ എത്തുന്നത്. എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുകയും വൈദ്യുതി ഉത്പാദനത്തെ ബാധിക്കുകയും ചെയ്താൽ പി.ഐ.പി. പദ്ധതിയെയും ബാധിച്ചേക്കാമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ എട്ട് ക്യുമക്സ് വെള്ളമാണ് ഇടതു, വലതു കര കനാലിലൂടെ വിതരണം ചെയ്യുന്നത്. നേരത്തേ ഇത് 12 ക്യുമക്സ് വെള്ളമായിരുന്നു. അതേസമയം വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് പഞ്ചായത്തുകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

വെള്ളത്തിനുള്ള ആവശ്യമേറുന്നതിനിടെ തഴക്കരഭാഗത്ത് ഇടതുകര കനാലിലുണ്ടായ ചോർച്ച തിരിച്ചടിയായിരിക്കുകയാണ്. ഇതുമൂലം ഇടതുകര കനാലിലൂടെ നാല് ക്യുമക്സ് വെള്ളം മാത്രമാണ് വിടുന്നത്. നേരത്തേ ഇത് എട്ട് ക്യുമക്സായിരുന്നു. വലതുകര കനാലിലൂടെ നേരത്തേയുള്ളതുപോലെ നാല് ക്യുമക്സ് വെള്ളവും വിടുന്നുണ്ട്. ഇടതുകര കനാലിലുണ്ടായ ചോർച്ച അടയ്ക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഇതുമൂലം ചെന്നിത്തലമുതലുള്ള പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നില്ല. വലതുകര കനാലിലൂടെ ചെങ്ങന്നൂർ മേഖലയിലെ പഞ്ചായത്തുകളിൽ വെള്ളമെത്തുന്നുണ്ടെങ്കിലും അളവ് കൂട്ടണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം നിലവിൽ നിർവാഹമില്ലെന്നാണ് പി.ഐ.പി. അധികൃതർ പറയുന്നത്. അണക്കെട്ടിൽനിന്ന് കെ.എസ്.ഇ.ബി. തുറന്നുവിടുന്ന വെള്ളത്തെ ആശ്രയിച്ചായിരിക്കും അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത്.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് പമ്പ ഇറിഗേഷൻ പ്രോജക്ടിനു രൂപം കൊടുത്തത്. ജനുവരി ആദ്യംമുതൽ പി.ഐ.പി.യിലൂടെ വെള്ളം വിട്ടു തുടങ്ങിയിരുന്നു. കൊടുംവേനലിൽ ചെങ്ങന്നൂർ മേഖലയിൽ അടക്കം നെൽ, പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങാതെയിരുന്നത് പി.ഐ.പി.യിലൂടെ വെള്ളമെത്തിയതിനാലാണ്. കനാൽ വെള്ളം എത്തുന്നയിടങ്ങളിൽ മറ്റു ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവ് നിലനിർത്താനും സഹായിച്ചിരുന്നു. വേനൽ നീണ്ടുപോകുന്നതോടെ കനാൽവെള്ളത്തിന് ആവശ്യമേറി. എന്നാൽ വിതരണംചെയ്യാൻ വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൺപതാം സ്വാതന്ത്ര്യദിനത്തിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...