തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20 ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പൊതുജനത്തിന് ചടങ്ങിലേക്ക് പ്രവേശനമുണ്ടാവില്ല. അതേസമയം മന്ത്രിസഭ രൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മെയ് 19 ന് പിന്തുണ കത്തുമായി മുഖ്യമന്ത്രി ഗവര്‍ണറെ സമീപിക്കും.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ; ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം
RECENT NEWS
Advertisment