തിരുവനന്തപുരം: ഇടത് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് അന്തിമ തീരുമാനമാകും. രാവിലെ എകെജി സെന്ററില്‍ ഇന്ന് സിപിഎം സംസ്ഥാന സെകട്ടറിയറ്റ് യോഗമുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക. വ്യവസായം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്.
വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട് പകരം ചെറിയ ചില വകുപ്പുകള്‍ സിപിഐക്ക് കൊടുക്കേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാല്‍ സുപ്രധാന വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ ആണവര്‍. ഒറ്റ മന്ത്രിമാരുള്ള പാര്‍ട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഏതൊക്കെ വകുപ്പുകള്‍ എന്നതും ശ്രദ്ധേയമാണ്. സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാര്‍ട്ടി അവസാന തീരുമാനത്തിലെത്തുക.