കൊച്ചി: സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ കുറിക്ക് കൊണ്ടു എന്നു തന്നെ പറയാം ,പിണറായിയുടെ കസേരയുടെ ചിറ്റാണി ഇളകിത്തുടങ്ങി. സംസ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ മരുമക്കത്തായം കൊണ്ടു വരും. ഇടത് പാര്‍ട്ടിയിലെ കൊമ്പന്മായ മുഖ്യമന്ത്രിയെയും ശ്രീരാമകൃഷ്ണനെയും കെടി ജലീലിനെയും എല്ലാ പിടിച്ചുലയക്കുന്നതാണ് സ്വപനയുടെ വെളിപ്പെടുത്തലുകള്‍.ഭരണം കയ്യില്‍ നിന്ന് പോകാതിരിക്കാന്‍ പിണറായിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കി വളയം തന്റെ കൈപ്പിടിയിലൊതുക്കാനും നാണക്കേടില്‍ നിന്ന് മുഖം രക്ഷിക്കാനും പിണറായിയുടെയും പാര്‍ട്ടിയുടെയും തീരുമാനമെന്നാണ് പാര്‍ട്ടിലെ പ്രമുഖരില്‍നിന്ന് പുറത്ത് വരുന്ന സൂചനകള്‍ എന്തായാലും കുടുംബത്തില്‍നിന്ന് ഭരണം വിട്ടു നല്‍കില്ലെന്നതാണ് കേരളത്തിന്റെ ശാപം.സരിതയെ രംഗത്തിറക്കി ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെ വലിച്ചു താഴെയിട്ടപ്പോള്‍ ചിരിച്ച മുഖങ്ങളെല്ലാം സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ മൂര്‍ച്ചയില്‍ മുറിഞ്ഞു വീഴാനൊരുങ്ങുന്നു.
2016 ലെ ദുബായ് സന്ദര്‍ശനത്തിനിടെ പിണറായി വിജയന്‍ കറന്‍സി കടത്തിയതായി സ്വപ്ന കോടതിയില്‍ മൊഴിനല്‍കി.മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കോന്‍സല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തുവിട്ടിരുന്നുവെന്നും മൊഴിയില്‍ വെളിപ്പെടുത്തി. മന്ത്രി കെടി ജലീല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, എന്നിവരെക്കുറിച്ചും സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണം ഗൗരവവമേറിയതാണ്. പല വട്ടം കോന്‍സല്‍ ജനറലിന്റെ വാഹനത്തില്‍ ക്ലിഫ് ഹൗസില്‍ സാധനങ്ങള്‍ എത്തിച്ചതായും സ്വപ്ന പറഞ്ഞു.
2016ല്‍ എം.ശിവശങ്കരന്‍ ഐഎഎസ് ആണ് തന്നെ വിളിച്ച് മുഖ്യമന്ത്രിയുടെ ലഗേജ് എത്രയും പെട്ടെന്ന് ദുബായ് യില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. നടന്ന സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭാര്യ കമലയ്ക്കും അറിയാമെന്നും സംഭവങ്ങള്‍ക്ക് അവര്‍ സാക്ഷികളാണെന്നും സ്വപ്ന വെളിപ്പെടുത്തല്‍ നടത്തി. ഉമ്മന്‍ചാണ്ടിയുടെ കസേര സരിത മറിച്ചിട്ടപ്പോള്‍ കൈക്കലാക്കിയ കസേര ഇപ്പോള്‍ പോറ്റി വളര്‍ത്തിയ സ്വപ്‌ന മറിച്ചിടുന്നതില്‍ അത്ഭിതപ്പെടേണ്ടതില്ല. മുഖ്യന്‍ ഉള്‍പ്പടെ അറിഞ്ഞു കൊണ്ട് നയതന്ത്ര ചാനല്‍ വഴി നടത്തിയ കിലോക്കണക്കിന് വരുന്ന സ്വര്‍ണക്കടത്തില്‍ അഴിക്കുള്ളിലായത് സ്വപ്‌ന സുരേഷാണ്. നാട്ടുകാരെ ബോധിപ്പിക്കാന്‍ ശിസശങ്കരനെയും കൂട്ടിലടച്ചെങ്കിലും വിവിഐപി പരിഗണന നല്‍കി വീണ്ടും ഉയര്‍ന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചു. വഴിയാധാരമായത് സ്വപ്‌നമാത്രം.സ്വപ്‌ന പ്രതികാരം ദാഹിയാകില്ലെന്നു കരുതിയ പിണറായിക്കും കൂട്ടാളികള്‍ക്ക കണക്ക് പിശകി പുറത്തിറങ്ങിയ സ്വപ്‌ന ആദ്യകുറച്ചുനാള്‍ പിന്നോട്ടു നടന്നത് മുന്നോട്ട് കുതിക്കാനായിരുന്നു എന്ന് വെളിപ്പെടുത്തലിന്റെ ആദ്യ ഭാഗം പുറത്ത് വന്നപ്പോഴാണ് മനസ്സിലായത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സ്വപ്‌ന ഇപ്പോള്‍. കേരളത്തിലെ ഇടത് ഭരണം മറിച്ചിടാനുള്ള മൊഴികള്‍ പുറത്തുവിട്ട സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേട്ടിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.