ഇനിയും കടിച്ചുതൂങ്ങാതെ അധികാരത്തില്‍ നിന്ന് രാജിവെച്ചൊഴിയണം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റോടു കൂടി സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണ്, മുഖ്യമന്ത്രിയാണ് രോഗം. മുഖ്യമന്ത്രി ഇനിയും കടിച്ചുതൂങ്ങാതെ അധികാരത്തില്‍ നിന്ന് രാജിവെച്ച്‌ ഒഴിയണം.

രാജിവെച്ച്‌ മുഖ്യമന്ത്രി നിയമത്തിന് കീഴടങ്ങണം. ഈ അറസ്റ്റോട് കൂടി പ്രതിപക്ഷം കേരളത്തില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അപമാനിതനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്‌തു കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്.

ഓരോ അഴിമതിയുടെയും പ്രഭവകേന്ദ്രം ഏതാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. അഴിമതി ചെയ്‌തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌താല്‍ മാത്രമേ വസ്‌തുതകള്‍ പുറത്തുവരികയുളളൂവെന്നും ചെന്നിത്തല വ്യക്തമാക്കി. എം.എല്‍.എമാര്‍ക്ക് പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുളളത്. എന്നാല്‍ എല്ലാ കളളക്കടത്തുകാരും അവിടെ കയറിയിറങ്ങി. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

0
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം...

സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ

0
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍...