റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗത കുരുക്കില്‍ പെട്ട് ആംബുലന്‍സില്‍ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതകുരുക്കില്‍പെട്ട് ആംബുലന്‍സില്‍ രോഗി മരിച്ചു. ഇടുക്കി അടിമാലി ചിറയിലാന്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്കു സമീപം മൂന്നു കലുങ്കിലെ വന്‍മരമാണ് കടപുഴകി വീണത്. 15 മിനിറ്റോളം ​ഗതാ​ഗതകുരുക്കില്‍ അകപ്പെട്ടതോടെയാണ് ബീവി മരിച്ചത്.

അടിമാലിയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന ആംബുലന്‍സാണ് ഗതാഗതകുരുക്കില്‍പെട്ടത്. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ബീവിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ വിദ​ഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ദാരുണസംഭവമുണ്ടായത്. 15 മിനിറ്റ് ഗതാഗതകുരുക്കില്‍ അകപ്പെട്ടതോടെ ബീവി ആംബുലന്‍സില്‍ മരിച്ചു. ഇതോടെ ബീവിയെ തിരികെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിരക്ഷാസേനയും ഹൈവേ പോലീസും സംഭവസ്ഥലത്തെത്തിയത്. മരം വീഴുന്ന സമയത്ത് ഇതുവഴി കടന്നുപോയ 2 ബൈക്കുകളിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറിനു ശേഷമാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...

ട്രെയിനിലെ ജനറൽ കോച്ചിൽ 19 കിലോ കഞ്ചാവ് ; 32കാരി പിടിയിൽ

0
കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി...