Wednesday, May 14, 2025 3:51 pm

കേന്ദ്ര നിയമങ്ങള്‍ പാസാക്കും മുമ്പ് ചര്‍ച്ച നടത്തണം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മ്മാണത്തിന് അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാര്‍ലമെന്‍റ് പാസാക്കുന്നതിനു മുന്‍പ് ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇതില്‍ തര്‍ക്കങ്ങളുണ്ടാകാം. ചര്‍ച്ചയിലൂടെ സമവായമുണ്ടാക്കാം. ഇതാണ് ഫെഡറല്‍ ജനാധിപത്യത്തിന്‍റെ അന്തസത്ത. കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ യോഗത്തില്‍ അദ്ധ്യക്ഷനായി. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും നിയമ നിര്‍മ്മാണതലങ്ങളെക്കുറിച്ചു ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഭരണഘടനയില്‍ വ്യവസ്ഥകളുമുണ്ട്.

ഇതിന്‍റെ  ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമ പ്രകാരം മേഖലാ കൗണ്‍സിലുകള്‍ രൂപീകരിച്ചത്. ഭരണഘടനയുടെ 263ാം വിജ്ഞാപന പ്രകാരം അന്തര്‍ സംസ്ഥാന കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്‌തെങ്കിലും വിജ്ഞാപനത്തിലൂടെ അതു യാഥാര്‍ഥ്യമാക്കാന്‍ 40 വര്‍ഷമെടുത്തു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക പ്രധാനമാണ്. ജനാധിപത്യത്തിന്‍റെ  എല്ലാ തലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ജനങ്ങളാണ് നടത്തുന്നത്. സര്‍ക്കാരിന്‍റെ  ഓരോ ഘടകത്തിനും അധികാരപരിധിയുണ്ട്.

സാംസ്‌കാരിക, മത, ഭാഷാ വൈവിദ്ധ്യങ്ങള്‍ക്കിടയിലും നമ്മുടെ ഏകത്വത്തിന്‍റെ  ഫലമാണത്. ഓരോ സംസ്ഥാനത്തിന്‍റെയും വിജയഗാഥകളും വ്യത്യസ്ത അനുഭവങ്ങളും പങ്കുവെയ്ക്കുകയും പഠിക്കുകയും മ​റ്റു സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമാകും വിധം അവയെ രൂപപ്പെടുത്തുകയുമാണു വേണ്ടത്. കൊവിഡ് സമ്പദ് ഘടനയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തിക ശാക്തീകരണം പ്രധാനമാണ്. കേരളത്തില്‍ ഉള്‍പ്പെടെ തീരശോഷണം, റെയില്‍വേ, എയര്‍പോര്‍ട്ട് നവീകരണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു

0
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യു​ടെ ക​ട​യ്ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി...

ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

0
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ....

സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടുമൺ ശക്തി സഹൃദയവേദി

0
പത്തനംതിട്ട : കൊടുമണ്ണിൽ കഴിഞ്ഞ കുറെ നാളുകളായി സാമൂഹ്യ വിരുദ്ധരുടെ തേർവാഴ്ച...

1.5 കോടിയുമായി മുങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവര്‍ പിടിയിൽ

0
ബെംഗളൂരു: ബാങ്കിൽ അടയ്ക്കാനായി കാറിൽ സൂക്ഷിക്കാൻ തൊഴിലുടമ നൽകിയ 1.5 കോടി...