ഓണ്‍ലൈന്‍ തട്ടിപ്പ് ; 4 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ വയനാട് സൈബര്‍ പോലീസ് വിദഗ്ധമായി പിടികൂടി. മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്സ്യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്‌ വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെയാണ് പിടികൂടിയത്.

ബീഹാര്‍ സ്വദേശി സിന്റു ശര്‍മ (31) തമിഴ്നാട് സേലം സ്വദേശി അമന്‍ (19), എറണാകുളം സ്വദേശിയും ഡല്‍ഹിയിലെ സ്ഥിരതാമസകാരനുമായ അഭിഷേക് (24), പത്തനംതിട്ട സ്വദേശിയും ഡല്‍ഹിയിലെ സ്ഥിര താമസിക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയിലായത്. സംഘം നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ റെയ്ഡ് നടത്തിയാണ് തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍.

വയനാട് സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, എ.എസ്.ഐ ജോയ്സ് ജോണ്‍, എസ്.സി.പി.ഒ മാരായ കെ.എ സലാം, പി.എ റിയാസ്, സി.പി.ഒ ജബലുറഹ്മാന്‍, സി.വിനീഷ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.15 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന സന്ദേശമാണ് വൈത്തിരി സ്വദേശിക്ക് ഫോണില്‍ ലഭിച്ചത്. സന്ദേശത്തില്‍ കണ്ട ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ചെറിയ സംഖ്യ അടയ്ക്കാന്‍ ആദ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് തട്ടിപ്പ് സംഘം തന്ത്രപരമായി വിവിധ ഫീസിനങ്ങളില്‍ 12 ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ സൈബര്‍ പോലീസിനെ സമീപിക്കുന്നത്.

ബീഹാറില്‍ നിന്നുള്ള ആളുകള്‍ നടത്തുന്ന വ്യാജ കോള്‍ സെന്റര്‍ മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ സൈബര്‍ പോലീസ് കൊറിയര്‍ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിളിച്ചുവരുത്തിയ ശേഷമാണ് പ്രതികളില്‍ ഒരാളെ പിടികൂടിയത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ കോള്‍ സെന്റര്‍ റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയത്. സംഘം തട്ടിപ്പ് നടത്താനായി ഉപയോഗിച്ച നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...