പിണറായീ…നീട്ടി വിളിച്ച് സെക്യൂരിറ്റികൾക്കിടയിലൂടെ ഓടിയെത്തി കുഞ്ഞ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മന്ത്രി വി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവെച്ചത്. സുരക്ഷ ജീവനക്കാരുടെ ഇടയിലൂടെ മുഖ്യമന്ത്രിയുടെ അടുത്തെത്തിയ കുഞ്ഞ് പിണറായി എന്ന് വിളിച്ചു കൊണ്ട് കൈ കൊടുക്കുകയായിരുന്നു. ചിരിച്ച് കൊണ്ട് മുഖ്യമന്ത്രിയും കുഞ്ഞിന് കൈ കൊടുത്ത്, എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതാണ് വീഡിയോ.

നവകേരള സദസിന്റെ ഭാഗമായി മലപ്പുറം ജില്ലയിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്. രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ 31,601 നിവേദനങ്ങളാണ് ലഭിച്ചതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...