സഹകരണ ബാങ്കുകൾക്കെതിരായ നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വെച്ച് ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ ബാങ്കുകൾ വഴിയാണ് ഗ്രാമങ്ങളിൽ ബാങ്കിംഗ് വ്യാപകമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകൾക്കെതിരെയാ ചില നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. കേരള ബാങ്കിന് എതിരെയുള്ള നീക്കങ്ങളും ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരള ബാങ്കിന്റെ വിദ്യാർത്ഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാനിധി പദ്ധതിക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടും ശ്രദ്ധേയമായി. സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്ന് പോയവരുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണ്. സമ്പാദിക്കാനല്ല ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധമുണ്ടാകാൻ പാടില്ല.

തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാകണം. വിദ്യാനിധി പദ്ധതിക്ക് എതിരല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ പാടില്ലെന്ന ആർബിഐ പരസ്യം തെറ്റിദ്ധാരണജനകമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...