മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ എതിര്‍ത്തതുകൊണ്ടാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലീഗ് രാഷ്ട്രീയ മര്യാദ കാണിക്കാത്തതിനെയാണ് താന്‍ വിമര്‍ശിച്ചത്. അതിനാണ് വര്‍ഗീയവാദി പട്ടം ചാര്‍ത്തി തരാന്‍ ലീഗ് ശ്രമിക്കുന്നത്.

മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായാണ് നാല് സീറ്റിന് വേണ്ടി ലീഗ് കൂട്ട് കൂടിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തെറ്റാണെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പറയാന്‍ ശ്രമിച്ചതിനാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് വരുന്നതില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ മെക്കിട്ട് കേറാനല്ല ലീഗ് ശ്രമിക്കണ്ടതെന്നും പറ്റിയ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...