Sunday, April 13, 2025 4:07 pm

ഭവനരഹിതരില്ലാത്ത കേരളം പ്രഖ്യാപിത ലക്ഷ്യം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭവനരഹിതരില്ലാത്ത കേരളം സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിൽ രണ്ടര ലക്ഷം വീട്‌ നൽകി. ദുർബല വിഭാഗങ്ങൾക്ക്‌ പ്രത്യേക ഭവനപദ്ധതികളും ആവിഷ്‌കരിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്‌എസ്‌) നിർമിച്ച് നൽകിയ 25 വീടിന്റെ താക്കോൽ ദാനം ഓൺലൈനായി നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ മഹാപ്രളയത്തിലും പിന്നീടുണ്ടായ പ്രകൃതിക്ഷോഭത്തിലും തകർന്ന വീടുകൾ പുനർനിർമിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ സ്‌കൂളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എൻഎസ്‌എസ്‌ വളന്റിയർമാരും തയ്യാറെടുപ്പ് നടത്തണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചു.സഹജീവികൾക്ക് തുണയാകുകയെന്ന ഉദാത്തമായ മാനവികതയാണ് 25 വീടിന്റെ നിർമാണം സാധ്യമാക്കിയത്. മാനവിക മൂല്യങ്ങളിൽ കുഞ്ഞുങ്ങളെ ഉറപ്പിച്ചുനിർത്താൻ എൻഎസ്എസിന് കഴിയുന്നത്‌ അഭിനന്ദനീയമാണ്. 2017–18 മുതൽ 2020-21 വിദ്യാഭ്യാസ വർഷംവരെ 463 വീടാണ് ഹയർസെക്കൻഡറി വിദ്യാർഥികളുടെ ശ്രമഫലമായി എൻഎസ്എസ്‌ നിർമിച്ചു നൽകിയതെന്ന്‌ മുഖ്യമന്ത്രി ഓർമിച്ചു.

ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഈ വർഷത്തെ എൻഎസ്‌എസ്‌ പ്രവർത്തനോദ്‌ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഇവിടെ നിർമിച്ച വീടിന്റെ താക്കോൽദാനം എ എം ആരിഫ്‌ എംപി നിർവഹിച്ചു. സി.ആർ മഹേഷ്‌ എംഎൽഎ, എൻഎസ്‌എസ്‌ പ്രോഗ്രാം ഡയറക്ടർ ജേക്കബ്‌ എബ്രഹാം, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യവുമായി ബിഡിജെഎസ്

0
ചേർത്തല : സാമൂഹികനീതി ലക്ഷ്യമിട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ് ;...

0
ആലപ്പുഴ: പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ...

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന്...

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്

0
കണ്ണൂര്‍: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ്...