മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോഴും പിണറായി വിജയൻ പിന്നിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച. മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് 11000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ആണ് മുന്നിൽ തുടരുന്നത്. ധർമ്മടത്ത് വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദു‍ല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...