മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കിയത് ജോണ്‍ ബ്രിട്ടാസ് ; താങ്കളാണോ മുഖ്യമന്ത്രിയെന്ന് യു.ഡി.എഫ് എംപിമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ ഓ‍ൺലൈൻ യോഗത്തിൽ തർക്കം. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞപ്പോൾ ‘‘താങ്കളാണോ മുഖ്യമന്ത്രി’’? എന്ന ചോദ്യവും യുഡിഎഫ് എംപിമാർ ഉയർത്തി.

എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാർഥത കാട്ടുന്നില്ലെന്നും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിർപ്പുമാണ് തർക്കത്തിനു കാരണമായത്. സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ കുറ്റപ്പെടുത്തി. വേഗ റെയിലിനോട് തങ്ങൾക്കു ശക്തമായ എതിർപ്പ് ഉണ്ടെന്നും അവർ വ്യക്തമാക്കി.

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു പറയുന്ന മുഖ്യമന്ത്രി, ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നു ബെന്നി ബഹനാൻ ആണു ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എംപിമാർ ഒപ്പം പോകാൻ തയ്യാറാണ്. എന്നാൽ കൊണ്ടു പോകാൻ അദ്ദേഹം തയ്യാറില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങൾ തയ്യാറാണ്.സഹകരണം വേണമെന്ന് അഭ്യർഥിക്കുമ്പോൾ തിരികെ അതേപോലുള്ള സമീപനം തങ്ങളോടും സ്വീകരിക്കണമെന്നു ബെന്നി പറഞ്ഞു.

വേഗ റെയിൽ പദ്ധതി സംബന്ധിച്ചു പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നു കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യുഡിഎഫിനുള്ള ശക്തമായ എതിർപ്പും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാർ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...