മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ ലോക്നാഥ് ബെഹ്റ പോയത് എന്തിനെന്ന് വ്യക്തമല്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ പോയത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മോൻസൺ മാവുങ്കലിന്‍റെ കൈവശമുള്ള പുരാവസ്തുക്കളുടെ ആധികാരികത പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ വിഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തട്ടിപ്പിന് ഇടനില നിന്നവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. മോൻസണിന് പോലീസ് സുരക്ഷ ഒരുക്കിയത് സ്വാഭാവിക നടപടി ക്രമമാണ്. ബെഹ്റ ഇ.ഡി അന്വേഷണത്തിന് കത്ത് നൽകിയെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ മറുപടി നൽകി. മോൻസണിന് പോലീസ് സുരക്ഷ നൽകിയത് എന്തിനെന്നും വ്യാജ ചികിത്സ നിർത്താൻ നടപടി സ്വീകരിച്ചിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....