ഒറ്റനമ്പർ ലോട്ടറി ; രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂർ : ഒറ്റനമ്പർ ലോട്ടറി നടത്തിയ രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മാച്ചിക്കാട് സ്വദേശികളായ പി.കെ അജീഷ്, സി.വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ലോട്ടറി വിൽപനയിലൂടെ നേടിയ 7200 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഇവർ സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു. ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റനമ്പർ ലോട്ടറി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചന്തേര സബ് ഇൻസ്പെക്ടർ എം.വി ശ്രീദാസിെൻറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വാട്സ് ആപ്, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് ലക്ഷങ്ങളുടെ ഇടപാടുകൾ ഒറ്റനമ്പർ ലോട്ടറി ചൂതാട്ടത്തിലൂടെ നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം ചൂതാട്ടക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇൻസ്പെക്ടർ ഓഫ് പോലീസ് പി.നാരായണൻ പറഞ്ഞു. ചൂതാട്ടത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും നടപടി ഉണ്ടാകും. റെയിഡിന് എ.എസ്.ഐ മാരായ എ.യു ദിവാകരൻ, ടി.തമ്പാൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സജീവൻ കളത്തിൽ, സജിത, സിവിൽ പോലീസ് ഓഫിസർമാരായ കെ.രതീഷ്, ഷൈജു, പോലീസ് ഡ്രൈവർ ധനേഷ് എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...