കോടികള്‍ മുടക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം 2.11 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഓഫീസും ചേംബറും നവീകരിക്കാന്‍ 60,46,000 രൂപയും കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കാന്‍ 1,50,80,000 രൂപയും അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണല്‍ ചീഫ്‌സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് ഉത്തരവിറക്കിയത്. ഓഫീസ്, ചേംബര്‍ ഇന്റീരിയര്‍ വര്‍ക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്.

ഫര്‍ണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോര്‍ഡ്, എംബ്ലം, ഫ്‌ളാഗ് പോള്‍സ് 1.56ലക്ഷം, ടോയ്ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്‌പെഷ്യല്‍ ഡിസൈനുള്ള ഫ്‌ലഷ് ഡോര്‍ 1.85ലക്ഷം, സോഫ ഉള്‍പ്പെടെ സിവില്‍ വര്‍ക്ക് 6.55 ലക്ഷം, ഇലക്ട്രിക്കല്‍ വര്‍ക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയര്‍ഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക.

കോണ്‍ഫറന്‍സ് ഹാളിന്റെ ഇന്റീരിയര്‍ 18.39ലക്ഷം, ഫര്‍ണിച്ചര്‍ 17.42ലക്ഷം, നെയിംബോര്‍ഡ്, എംബ്ലം 1.51ലക്ഷം, ടോയ്ലറ്റ് 1.39ലക്ഷം, പ്ലംബിംഗ് 1.03ലക്ഷം, കിച്ചണ്‍ ഉപകരണങ്ങള്‍ 74,000, സ്‌പെഷ്യല്‍ ഡിസൈനുള്ള ഫ്‌ലഷ് ഡോറുകള്‍ 1.85ലക്ഷം, ഇലക്ട്രിക്കല്‍ വര്‍ക്ക് 6.77ലക്ഷം, ഫയര്‍ ഫൈറ്റിംഗ് 1.31ലക്ഷം, എ.സി 13.72ലക്ഷം, ഇലക്ട്രോണിക് വര്‍ക്ക് 79ലക്ഷം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...