പിണറായി വിജയൻ സാഡിസ്‌റ്റ്‌ ഭരണാധികാരി ; കെ.പി.സി.സി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ വിഷമിക്കുന്ന കേരളത്തിലെ ജനങ്ങളുടെ കഷ്ട്ടപ്പാടുകൾ കണ്ട് ആഹ്ലാദിക്കുന്ന സാഡിസ്‌റ്റ് ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച്‌ കേരളീയവും നവകേരള സദസ്സുകളും ലോക കേരള സഭകളും സംഘടിപ്പിച്ചാൽ മാറുന്നതല്ല സർക്കാരിന്മേലുള്ള അഴിതിയുടെ പാപക്കറയെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നഎല്ലാ അഴിമതികളുടേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയും കുടുംബവുമാണെന്നും മകളുടെ കമ്പനി യാതൊരു സേവനവും ചെയ്യാതെ ഒന്നേമുക്കാൽ കോടി രൂപ മാപ്പടി വാങ്ങിയിട്ടും ഒരുളുപ്പുമില്ലാെതെ മിണ്ടാട്ടം നിലച്ച മുഖ്യമന്ത്രിക്ക് ലജ്ജയില്ലാത്തത് നാണം എന്ന വികാരം ഇല്ലാത്തതുകൊണ്ടാണ്. ഈ ഭരണം കേരളത്തിലെ ജനങ്ങളുടെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ കൊള്ള സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വലിയ വില നല്‌കേണ്ടിവരുമെന്നും അന്തിമ സമരത്തിന് കോൺഗ്രസ് പാർട്ടിയും യു.ഡി.എഫ് കൂടുതൽ ശക്തമായ പ്രവർത്തനങ്ങളൾ നടത്തി സജ്ജരാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
മണ്ഡലം, ബൂത്ത് പുന:സംഘടന പൂർത്തീകരിക്കുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ആർജ്ജവമുള്ള പ്രവർത്തനം സംസ്ഥാനത്തെ മറ്റ് ജില്ലാ കോൺഗ്രസ് നേതൃത്വങ്ങൾക്ക് മാതൃകയാണെന്നും ഇത് ജില്ലയിൽ കോൺഗ്രസിന്റെ നഷ്ട്ടപ്രതാപം വീണ്ടെടുക്കുവാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിർത്തിവെച്ചിരിക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണ പ്രവർത്തങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി യുദ്ധകാല അടിസ്ഥാനത്തി പുനരാരംഭിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് നിർദ്ദേശിച്ചു.
ജില്ലയിലെ പത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ നേതൃയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു, മുൻ മന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, പഴകുളം മധു, എം.എം.നസീർ, ജി.സുബോധൻ, ജോസി സെബാസ്റ്റ്യൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻ രാജ്, നേതാക്കളായ മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, രാഹുൽ മാങ്കൂട്ടത്തിൽ, എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, സാമുവൽ കിഴക്കുപുറം, ടി.കെ സാജു, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, ഹരികുമാർ പൂതങ്കര, വി.എ.അഹമ്മദ് ഷാ, നഹാസ് പത്തനംതിട്ട, ശ്യാം. എസ്. കോന്നി എന്നിവർ പ്രസംഗിച്ചു.

ബൂത്ത്, മണ്ഡലം പുന:സംഘടനക്ക് ശേഷം സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവൻഷൻ പ്രവത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവും വൻ വിജയവുമായതായി യോഗം വിലയിരുത്തി. ജില്ലയിൽ നടക്കുന്ന സർവീസ് സഹകരണ ബാങ്ക്, കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പുകൾ സഹകരണ വകുപ്പ് ഉദ്യാഗസ്ഥരേയും പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് കള്ളവോട്ടിലൂടെ പിടച്ചടക്കുന്ന സി.പി.എം -ന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുവാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ശബരിമല തീർത്ഥാടക മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉൾപ്പെടെ പരിഹരിച്ച്‌ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
ജില്ലയിലെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ ഡി.സി.സി നേതൃയോഗത്തിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...