നിങ്ങളിവിടെ കുറച്ചു നേരമെങ്കിലും ഇരിക്കണം ; ശാസനയുടെ സ്വരം മാറ്റി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോൺ​ഗ്രസ് പരിപാടിക്കിടെ ഇറങ്ങിപ്പോവുന്ന പ്രവർത്തകരോട് കുറച്ചു നേരമെങ്കിലും സദസ്സിലിരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോട്ടയത്തെ പ്രവർത്തക കൺവൻഷനിലാണ് സുധാകരന്റെ പരാമർശം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സുധാകരൻ പ്രവർത്തകരോട് അഭ്യർത്ഥിക്കുകയായിരുന്നു. നേരത്തെ സുധാകരൻ പ്രവർത്തകരെ ശാസിച്ചത് വാർത്തയായിരുന്നു.

കോട്ടയത്തെ പരിപാടിയിലാണ് സുധാകരന്റെ പരാമർശങ്ങളുണ്ടായത്. വിഡി സതീശന്റെ പ്രസം​ഗം കഴിഞ്ഞയുടനെ പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെ സുധാകരൻ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. ഞങ്ങൾ ഇത്രയും ദൂരത്തുനിന്ന് വന്നതല്ലേ ഞങ്ങൾ ഇവിടെ ഇരിക്കുന്നതെങ്കിലും കണക്കാക്കി നിങ്ങൾ ഇവിടെ ഇരിക്കണമെന്ന് സുധാകരൻ പറഞ്ഞു. മൂന്നുമണിക്കൂർ പോലും നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയില്ലെങ്കിൽ ഇതിൽ അർത്ഥമില്ലെന്നും ആളുകൾ ഇറങ്ങിപ്പോകുന്നത് കണ്ടതോടെ സുധാകരൻ പ്രതികരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...